E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മെട്രോ: അന്തിമാനുമതി അടുത്തമാസം ലഭിച്ചേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മെട്രോ സര്‍വീസ് തുടങ്ങാനുളള അന്തിമാനുമതി അടുത്ത മാസം ലഭിക്കുമെന്ന് സൂചന. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ നിലവിലെ ക്രമീകരണങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയതോടെയാണ് മെട്രോ സര്‍വീസിനുളള അന്തിമാനുമതി ഉടന്‍ ലഭിക്കാനുളള സാധ്യത ശക്തമായത്.‍ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിച്ചാല്‍ , ഈ വര്‍ഷം ഏപ്രിലോടെ സര്‍വീസ് തുടങ്ങാനുളള ഒരുക്കങ്ങള്‍ കെഎംആര്‍എലും തകൃതിയാക്കി. 

കൊച്ചി മെട്രോ ബോഗികളുടെയും പാളങ്ങളുടെയും സുരക്ഷയാണ് റെയില്‍ സേഫ്റ്റി കമ്മിഷണര്‍ കെ.എ.മനോഹരനും സംഘവും മുഖ്യമായും വിലയിരുത്തിയത്. രണ്ടു ദിവസം നീണ്ട സന്ദര്‍ശനത്തിനിടെ സംഘം ആലുവ മുതല്‍ പാലാരിവട്ടം വരെയുളള പാതയിലൂടെ മെട്രോ ട്രയിനില്‍ യാത്രയും നടത്തി. ആലുവ മുട്ടത്തെ മെട്രോ യാര്‍ഡിലെയും കളമശേരിയിലെ മെട്രോ സ്റ്റേഷനിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും സംഘം കണ്ടു. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജുള്‍പ്പെടെയുളള ഉദ്യോഗസ്ഥരുമായും വിശദമായ ചര്‍ച്ച നടത്തിയ സംഘം കൊച്ചി മെട്രോയുടെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്. കൊച്ചി മെട്രോ ബോഗികളുടെയും പാളങ്ങളുടെയും സുരക്ഷയും സിഗ്നലിങ്ങ് സംവിധാനങ്ങളും കുറ്റമറ്റതാണെന്നാണ് സംഘത്തിന്‍റ പ്രാഥമിക വിലയിരുത്തല്‍. 

ഈ സാഹചര്യത്തില്‍ യാത്രക്കാരുമായി സര്‍വീസ് തുടങ്ങാനുളള അന്തിമാനുമതി ഉടന്‍ െറയില്‍ സേഫ്റ്റി കമ്മിഷണറേറ്റില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി ആദ്യ വാരത്തില്‍ തന്നെ സുരക്ഷാ അനുമതി ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കെഎംആര്‍എല്‍. ഫെബ്രുവരിയില്‍ അനുമതി ലഭിച്ചാല്‍ മുന്‍നിശ്ചയിച്ച പ്രകാരം ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ മെട്രോ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നും കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ട പാതയിലെ സ്റ്റേഷനുകളുടെ നിര്‍മാണവും പാലാരിവട്ടത്തെ പാര്‍ക്കിംഗ് സൗകര്യം ഒരുക്കലുമുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ ഒന്നര മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് നിഗമനം. ഏപ്രിലില്‍ സര്‍വീസ് തുടങ്ങാന്‍ ലക്ഷ്യമിട്ടാണ് നിലവിലെ പ്രവര്‍ത്തനങ്ങളെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ കൂടി കണക്കിലെടുത്ത ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊളളൂ എന്നും കെഎംആര്‍എല്‍ ഉന്നതര്‍ ‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :