E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആലപ്പുഴയില്‍ നെല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തോടുകള്‍ വറ്റിവരണ്ടതോടെ ആലപ്പുഴയില്‍ നെല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. വളര്‍ച്ചയുടെ പാതിഘട്ടത്തിലെത്തിയ നെല്‍ചെടികള്‍ വെള്ളം കിട്ടാത്തതിനെത്തുടര്‍ന്ന് ഉണങ്ങിത്തുടങ്ങി. കുളങ്ങളുടെ ആഴംകൂട്ടിയശേഷം അതില്‍നിന്ന് വെള്ളം മോട്ടോര്‍ ഉപയോഗിച്ച് എത്തിക്കാനാണ് കര്‍ഷകരുടെ ശ്രമം. പാടത്ത് കുഴല്‍കിണറുകള്‍ കുഴിക്കാന്‍ മണ്ണഞ്ചേരി പഞ്ചായത്തും നടപടി തുടങ്ങി 

ഛത്തീസ്ഗഡുകാരന്‍ രാകേഷ് കുജൂര്‍ തിരക്കിലാണ്. നൂറ്റിനാല്‍പ്പതു ഏക്കര്‍ വരുന്ന എടത്വ ഉദയന്‍ചാത്തന്‍ പാടശേഖരത്തിന് വെള്ളം നനക്കുകയാണ് ജോലി. രാകേഷിന്‍റെ നാട്ടില്‍ മഴ കുറവായതിനാല്‍ വെള്ളത്തിന് കുളങ്ങളാണ് ആശ്രയം. അതിനാല്‍ ഇതരസംസ്ഥാനക്കാരന് ഇതിലൊന്നും അല്‍ഭുതമില്ല. എന്നാല്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. കാരണം കുളത്തില്‍ നിന്ന് മോട്ടര്‍വെച്ച് പാടം നനക്കുന്നത് ആദ്യമായാണ് കാണുന്നത്. കാഴ്ച ഒറ്റപ്പെട്ടതല്ല. തലവടിയില്‍ നിരവധി പാടങ്ങളില്‍ മോട്ടോറുകളുടെ ശബ്ദം കേള്‍ക്കാം. പമ്പയാറ്റില്‍നിന്ന് വെള്ളം ഒഴുകുവന്നിരുന്ന തോടുകള്‍ വറ്റിവരണ്ടു 

ഇതിലും വിചിത്രമായ കാഴ്ചയാണ് മണ്ണഞ്ചേരി പഞ്ചായത്തിലുള്ളത്. വെള്ളമില്ലാത്തതിനാല്‍ പാടങ്ങള്‍ വിണ്ടുകീറിത്തുടങ്ങി. കുളവും രക്ഷിക്കുന്നില്ല. അതിനാല്‍ വരമ്പത്ത് കുഴല്‍കിണറുകള്‍ കുഴിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. കുഴല്‍കിണര്‍ വെള്ളത്തില്‍ നെല്‍കൃഷി 

അന്‍പതുമുതല്‍ എഴുപതുവരെ ദിവസമായ നെല്‍ചെടികളാണ് ഇവിടങ്ങളിലെല്ലാം. കതിര്‍ നെല്ലായി മാറേണ്ട ഈ സമയത്താണ് ചെടികള്‍ക്ക് വെള്ളം ഏറെ കിട്ടേണ്ടത്. അല്ലെങ്കില്‍ അവ പതിരായി മാറും. കതിരുകള്‍ക്ക് കരുത്തുപകരാന്‍ വെള്ളം തേടുകയാണ് കര്‍ഷകര്‍. അതില്‍ വിജയിച്ചില്ലെങ്കില്‍ കരിഞ്ഞുണങ്ങിയ പാടശേഖരങ്ങളാകും നാളയുടെ കാഴ്ച. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :