നാവികസേന കൊച്ചിയുടെ പുറംകടലിലൊരുക്കിയ സാഹസിക കാഴ്ചയിലേക്ക്. മൂന്നുയുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് നാവികസേനയുടെ കരുത്തുതെളിയിച്ച പ്രകടനത്തിൽ പങ്കാളികളായത്.
ഐഎൻഎസ് ശാരദ, ഐഎൻഎസ് സുനൈന, ഐഎൻഎസ് ബ്രഹ്മപുത്ര. യുദ്ധമുന്നണിയിൽ നാവികസേനയുടെ മുൻനിരക്കാരായ ഈ പടക്കപ്പലുകളാണ് പുറംകടലിലെ അഭ്യാസപ്രകടനത്തിൽ അണിനിരന്നത്. കുതിച്ചുപായുന്ന കപ്പലിലേക്ക് ഹെലികോപ്റ്റർ പലവട്ടം പറന്നിറങ്ങി. പിന്നെ ജാക് സ്റ്റേ എന്ന അഭ്യാസം.
മത്സ്യബന്ധന ബോട്ടിൽ െവടിയുതിർത്ത ശേഷം പാഞ്ഞുപോയ ഹെൻറികാ ലെക്സി തടഞ്ഞുവച്ച നടപടികൾക്ക് സമാനമായ ഓപ്പറേഷൻ. സൈനികാഭ്യാസങ്ങൾ ഏഴുമണിക്കൂർ നീണ്ടു.