E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:44 AM IST

Facebook
Twitter
Google Plus
Youtube

More in Central

സാമ്പത്തിക പ്രതിസന്ധികളെ മരണംകൊണ്ട് തോല്‍പ്പിച്ച അനശ്വരയുടെ ആഗ്രഹം സഫലമാക്കാൻ നാട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്വന്തം വീടെന്ന മോഹം ഉപേക്ഷിച്ചാണ് ഹരിപ്പാട് സ്വദേശിനി അനശ്വര യാത്രയായത്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധികളെ മരണംകൊണ്ട് തോല്‍പ്പിച്ച പതിനേഴുകാരിയുടെ ആഗ്രഹം സഫലമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ കുടുംബത്തിന് പിന്തുണയുമായി രംഗത്തുണ്ട്. 

ഹൃദയഭേദകമായിരുന്നു കാഴ്ച. തലചായ്ക്കാന്‍ സ്വന്തമായി വീട് സ്വപ്നം കണ്ട അനശ്വരക്ക് വാടകവീടിനരുകിലെ സിപിഎം ഓഫീസിനുമുന്നില്‍ അന്ത്യനിദ്ര. ഒരുകാലത്ത് സ്വന്തമായി ബസുണ്ടായിരുന്ന കുടുംബം. വീട്ടില്‍ ഒന്നിനുപിന്നാലെ ഒന്നായി പലര്‍ക്കും രോഗങ്ങള്‍. ബൈജുവിന്‍റെ ബിസിനസ് പൊളിഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ടു. നിത്യവൃത്തിക്കായുള്ള കഷ്ടപ്പാടുകള്‍ കണ്ടാണ് അനശ്വര വളര്‍ന്നത്. വീടിനായി നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഈ അപേക്ഷകളിലൊന്നിലെങ്കിലും അനുകൂല തീരുമാനം ഉണ്ടായിരുന്നെങ്കില്‍ പേരിനെ അന്വര്‍ഥമാക്കി അവള്‍ അനശ്വരയായി തുടര്‍ന്നേനേ 

അനശ്വരക്കായി ആറടി മണ്ണ് കണ്ടെത്താന്‍ നാട്ടുകാര്‍ രണ്ടു ദിവസം ഒരുപാടലഞ്ഞു. ഒരു കാര്യത്തില്‍ ബൈജുവിന് ആശ്വാസമുണ്ട്. മകളെ അടക്കിയ മണ്ണ് സുരക്ഷിതമാണ്. അച്ഛന്‍റെ ഹൃദ്രോഗം അനശ്വരയെ ഏറെ അലട്ടിയിരുന്നു. ചികില്‍സാ ചെലവിന് ലഭിക്കുന്ന തുക വീട്ടാവശ്യത്തിനായി മാറ്റിവച്ചിരുന്ന ബൈജു കുടുംബത്തെ സുരക്ഷിതമാക്കാനാണ് ഇക്കാലമത്രയും ശ്രമിച്ചത്. എല്ലാത്തിനുമൊടുവില്‍ മകള്‍ യാത്രയാകുമ്പോള്‍ അവളുടെ സ്വന്തം വീടെന്ന സ്വപ്നം നടത്താന്‍ കഴിയാത്തതിന്‍റെ വിങ്ങല്‍ ബാക്കി. അത് പൂര്‍ത്തീകരിക്കുമെന്നുറപ്പുനല്‍കി നാട്ടുകാര്‍ കൈത്താങ്ങാകുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :