ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ഷെബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ ഇടുക്കി മുരിക്കാശേരി പൂമാംകണ്ടത്ത് അല്പസമയത്തിനകം സംസ്കാരം നടക്കും. കഴിഞ്ഞ 16നാണ് ഷെബിന്റെ മരണവാര്‍ത്ത വീട്ടുകാര്‍ അറിഞ്ഞത്. താമസസ്ഥലത്ത് കവര്‍ച്ചയ്ക്കെത്തിയ സംഘത്തിന്റെ കുത്തേറ്റ് ഷെബിന്‍ മരിച്ചുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
ഷെബിന്റെ ഭര്‍ത്താവ് ജീവ സെബാസ്റ്റ്യനെ സലാലയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തുചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണം തുടരുന്നതിനാല്‍ സലാലയില്‍ തുടരാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ എംബസിയുെട ഇടപെടലിനെത്തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. സലാല വഹത് അല്‍ഷിഫ മെഡിക്കല്‍ കോംപ്ളക്സിലെ നഴ്സായിരുന്നു ഷെബിന്‍. ഭര്‍ത്താവ് ജീവ സെബാസ്റ്റ്യന്‍ സലാലയിലെ ഹോട്ടല്‍ ജീവനക്കാരനും.