പലതിനും പഴികേട്ട കൊച്ചി സിറ്റി പൊലീസിൽ നിന്നൊരു മാതൃകാസംരഭം. മുളവുകാട് സ്റ്റേഷനെ കേരളത്തിലെ ആദ്യ ഹരിത പൊലീസ് സ്റ്റേഷനായി പ്രഖ്യാപിച്ചു. സ്റ്റേഷനിലെ പച്ചക്കറി കൃഷി എല്ലാവരും മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാക്കിയിട്ടവര് കര്‍ഷകരായി. പാവലും,പടവലവും,തക്കാളിയുമൊക്കെ നട്ടു. മൂന്ന് മാസം കൊണ്ട് ലഭിച്ചത് മികച്ച വിളവ്.സംസ്ഥാനത്തെ ആദ്യ ഹരിത പൊലീസ് സ്റ്റേഷനിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിനായി മുഖ്യമന്ത്രി എത്തി.
മുളവുകാട് സ്റ്റേഷനിലെ അരയേക്കറോളം വരുന്ന സ്ഥലത്ത കൃഷിയുടെ മേൽ നോട്ടം അസിസ്റ്റൻ പൊലീസ് കമ്മീഷണർ കെ.എൽ.ലാൽജിക്കാണ്. വിളവെടുക്കുന്ന പകുതിയിലധികം പച്ചക്കറികളും സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാർക്ക് നൽകുമെന്നാണ് പൊലീസിന്റെ ഭാഷ്യം. ബാക്കിയുള്ള സ്റ്റേഷനിലെ ജീവനക്കാർ പങ്കിട്ടെടുക്കും.