E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 06:29 AM IST

Facebook
Twitter
Google Plus
Youtube

More in Central

ചിരിച്ച് ചിരിച്ച് യോഗ ചെയ്യാം, ജീവിതശൈലി രോഗങ്ങളെ അകറ്റാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മനസും ശരീരവും ഒരുപോലെ ആരോഗ്യകരമായി സൂക്ഷിക്കാനുള്ള ഉത്തമ വ്യായാമമാണ് ചിരി യോഗ. ചിരിക്കാൻ പിശുക്ക് കാണിച്ചിരുന്ന മലയാളികൾ ഇപ്പോൾ ആരോഗ്യസംരക്ഷണത്തിനായി ചിരിയോഗയും ശീലമാക്കുകയാണ്. മനസ് തുറന്ന് ചിരിക്കൂ. ജീവിതം സന്തോഷപ്രദമാകും. 

ആർത്ത് ഉല്ലസിക്കൂ, മനസ് തുറന്ന് ഉറക്കെ ഉറക്കെ ചിരിക്കൂ, രോഗങ്ങളെ ശരീരത്തിൽ നിന്നും വലിയപരിധി വരെ അകറ്റി നിർത്താം ഒട്ടും തന്നെ ചെലവില്ലാതെ 

ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തി ആരോഗ്യം കാക്കാൻ ജിമ്മിലും യോഗ ഹാളിലും വ്യായാമം ചെയ്തും പുലർകാലങ്ങളിൽ ആഞ്ഞ് നടന്നും പലരും വിയർക്കുമ്പോൾ കൊച്ചി നഗരത്തിലെ തീർത്തും സാധാരണക്കാരായ വീട്ടമ്മാർ എത്തുന്നത് ചിരി യോഗയ്ക്കാണ്. അരമണിക്കൂർ നേരം കൈകൊട്ടിയും ആർത്ത് ചിരിച്ചും ഇവർ ക്ഷണിക്കുന്നത് ആരോഗ്യകരമായ ജീവിതത്തെ. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി പ്രൊവിഡൻസ് ഹാളിൽ നടത്തുന്ന ചിരിയോഗയ്ക്ക് എത്തിയ അമ്മമാർക്ക് പറയാനുള്ളത് ചിരിയോഗ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ. ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് നേരിടാമെന്ന വിശ്വാസമാണ് ചിലർക്ക് ചിരിയോഗ നൽകുന്നത് 

ഒാട്ടോ കൺസൾട്ടന്റായ സെബാസ്റ്റ്യനാണ് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ചിരിയോഗ മാസ്റ്റർ, ആറ് വർഷം കഴിയുന്നു സെബാസ്റ്റ്യൻ ചിരിയോഗയുടെ പരിശീലകനും പ്രചാരകനുമായിട്ട്. പെരുവിരൽ മുതൽ തലച്ചോറിന് വരെ ഒരേ സമയം വ്യായാമം ലഭിക്കുന്നു ചിരിയോഗയിലൂടെ. ഉറക്കെ ചിരിക്കുന്നതും കയ്യടിക്കുന്നതും ഹൃദയാരോഗ്യസംരക്ഷണത്തിനും ഉത്തമം. 

ഇങ്ങിനെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും എല്ലാം മറന്ന് ഉറക്കെ ഉറക്കെ ചിരിക്കൂ, ആർത്തുല്ലസിക്കൂ. അനുഭവിച്ചറിയാം ശരീരത്തിനും മനസിനും ചിരി സമ്മാനിക്കുന്ന ഉണർവും ഉന്മേഷവും. ഒപ്പം ഈ സന്തോഷം മറ്റുള്ളവരിലേക്കും പടർത്തൂ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :