ലോക വനിതാദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ ആദ്യ ബുള്ളറ്റ് ക്ലബ്ലായ തൃശ്ശൂർ പിനാക്കിൾ ബുള്ളറ്റ് ക്ലബ് റൈഡ് സംഘടിപ്പിച്ചു. കേരളത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കെതിരേയും അതിന് വേണ്ട നിയമനിർമാണം ശക്തമാക്കണം എന്ന സന്ദേശം നൽകിയുമായിരുന്നു യാത്ര.
വനിതാ പ്രാതിനിധ്യം എല്ലാ മേഘലകളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റൈഡ്. പിനാക്കിൾ ഉദ്യോഗസ്ഥർ അല്ലാതെ പ്രധാനമായും സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ബുള്ളറ്റ് റൈഡ് എന്നതായിരുന്നു ഇതിന്റെ പ്രത്യേകത.
തൃശൂരിൽ നിന്നും വടക്കുന്നാഥനെ വലം വച്ച് പൂമല ഡാമിലേക്ക്. റോയൽ എൻഫീൽഡിന്റെ എല്ലാ വാഹനങ്ങളും ഇതിൽ പങ്കെടുത്തു. ക്ലാസിക് 350 മുതൽ ഹിമാലയൻ ഉൾപ്പെടെ ഞണ്ടർബേഡ് 500 വരെയുള്ള വാഹനങ്ങൾ.
പൂമല ഡാമിൽ നിന്നും തൃശൂർ വിമല കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന നൽകിയ സ്വീകരണം. അവിടെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന ഭീകരതക്കെതിരെ പ്രതിജ്ഞ എടുത്ത ശേഷം ഷോറൂമിലേക്ക്.