E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

കോമളപുരം സ്പിന്നിങ് മില്ലിലെ സമരം അവസാനിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്ലിലെ സമരം തൊഴിലാളികള്‍ അവസാനിപ്പിച്ചു. വേതനവര്‍ധന ചര്‍ച്ച ചെയ്യാമെന്ന് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ജോലിയില്‍ പ്രവേശിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്. നൂറ്റിനാലുപേരെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയ നടപടി മാനേജ്മെന്‍റ് പിന്‍വലിക്കുകയും ചെയ്തു. 

കഴിഞ്ഞ ഡിസംബര്‍ ഒന്നാം തീയതിയാണ് കോമളപുരം സ്പിന്നിങ് മില്ലില്‍ സമരം തുടങ്ങിയത്. ആകെയുള്ള നൂറ്റിയെട്ട് തൊഴിലാളികളില്‍ നൂറ്റി നാലുപേരോട് അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്ക് ഹാജരാകണ്ട എന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഇതോടെ സംയുക്ത തൊഴിലാളി സംഘടനകള്‍ ഓഫീസ് ഉപരോധിച്ച് സമരം തുടങ്ങി. തൊട്ടടുത്ത ദിവസം ചര്‍ച്ച നടന്നെങ്കിലും തീരുമാനം മാറ്റില്ലെന്ന് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ നിലപാട്. 

മാനേജര്‍ ഉള്‍പ്പെടെ ഒരു ഉദ്യോഗസ്ഥരെയും പിന്നീട് സമരക്കാര്‍ മില്ലിന്‍റെ വളപ്പില്‍ കയറ്റിയിട്ടില്ല. ഇതേസമയത്തുതന്നെ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനുകീഴിലെ മറ്റ് നാലുമില്ലുകള്‍ കൂടി പൂട്ടി. അവ തുറക്കാന്‍ സര്‍ക്കാര്‍ പണം നല്‍കെയെങ്കിലും വീതം വച്ചപ്പോള്‍ കോമളപുരത്തെ ഒഴിവാക്കി. മാര്‍ച്ച് ഒന്നാം തീയതി വേതനവര്‍ധന ചര്‍ച്ച ചെയ്യാമെന്നാണ് നിലവില്‍ തൊഴിലാളികള്‍ക്കു ലഭിച്ചിരിക്കുന്ന ഉറപ്പ് 

നിലവില്‍ 275 രൂപയാണ് മില്ലിലെ ദിവസക്കൂലി. ഇതില്‍ 237 രൂപ മാത്രമാണ് തൊഴിലാളിക്ക് കൈയ്യില്‍ കിട്ടുന്നത്. ആറുമാസത്തിനുള്ളില്‍ കൂലി കൂട്ടിനല്‍കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് 12 വര്‍ഷം പൂട്ടിക്കിടന്ന മില്ല് 2016 മാര്‍ച്ചില്‍ വീണ്ടും തുറന്നത്. ഇത് പാലിക്കാതെ വന്നതോടെ തൊഴിലാളികള്‍ അസംതൃപ്തരായി. ഇതിനിടയിലായിരുന്നു ജീവനക്കാരെ പുറത്താക്കാനുള്ള മാനേജ്മെന്‍റ് ശ്രമം. സമവായത്തിന്‍റെ ഭാഗമായി നൂറ്റിനാല് തൊഴിലാളികളെ മാറ്റിനിര്‍ത്താനുള്ള തീരുമാനം ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ പിന്‍വലിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :