കേരള മാനേജ്മെന്റ് അസോസിയേഷന് മുപ്പത്തിയാറാമത് ദേശീയ കണ്വെന്ഷന് കൊച്ചിയില്‍ തുടക്കം. പത്മവിഭൂഷണ്‍ സദ്ഗുരു ജഗ്ഗി വാസുദേവ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. സ്വയം നന്നായാലേ നാടു നന്നാക്കാനാവൂയെന്ന് അദ്ദേഹം പറഞ്ഞു.
മാറുന്ന ഇന്ത്യ, പുതിയ മാതൃക എന്ന പ്രമേയത്തിലൂന്നിയാണ് കെ.എം.എ വാര്‍ഷിക സമ്മേളനത്തിലെ ചര്‍ച്ചകള്‍. മാറ്റത്തിന്റെ തുടക്കം ഓരോ വ്യക്തിയില്‍ നിന്നുമാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു. അഴിമതി നിറഞ്ഞ സമൂഹമാണ് നമ്മുടേത്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ജനങ്ങള്‍ തന്നെ ആയതിനാല്‍ രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെന്ന് പറയുന്നതില്‍ കാര്യമില്ല. നാടിന്റെ വികസനത്തെ തടയുന്ന പ്രതിഷേധരീതികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ രണ്ടാംദിനം ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ , സ്റ്റാര്‍ട്ടപ്പ്, ഡിജിറ്റല്‍ വിപ്ലവം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.