പത്തുദിവസത്തെ പരിശീലനത്തിനുശേഷം ജൂനിയര്‍ നാഷണല്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീം യാത്ര തിരിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ലെങ്കിലും യാത്രയയക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എത്തിയത് താരങ്ങള്‍ക്ക് ആവേശമായി.
ഓവറോള്‍ കിരീടം. അതില്‍ക്കുറഞ്ഞതൊന്നും കേരള ടീം സ്വപ്നം കാണുന്നില്ല. കഴിഞ്ഞ തവണത്തെ മികവ് ആവര്‍ത്തിക്കുമെന്ന് പരിശീലകര്ക്കുള്പ്പെടെ ഉറപ്പുണ്ട്. പുരുഷ ടീം കുറഞ്ഞത് അഞ്ചുമെഡല് നേടുമെന്ന് പ്രതീക്ഷ. വനിതകളുടെ പ്രകടനത്തില്‍ തെല്ലുമില്ല സംശയം. കഠിന പരിശീലനത്തിനുശേഷം ആലപ്പി ബീച്ച് ക്ലബിന്റെ നേതൃത്വത്തില്‍ ടീമിന് യാത്ര അയപ്പ്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആലപ്പുഴവഴി കടന്നുപോകുന്നുണ്ടെന്ന് ചടങ്ങ് തുടങ്ങാറായപ്പോളാണ് സംഘാടകരറിഞ്ഞത്. ടിപി ദാസനെ വിളിച്ചു, ചടങ്ങിനായി ക്ഷണിച്ചു. മിനിട്ടുകള്‍ക്കകം താരങ്ങള്‍ക്ക് വിജയം ആശംസിച്ച് പ്രസിഡന്റ് സ്ഥലത്തെത്തി
കോയമ്പത്തൂരിലാണ് ജൂനിയര്‍ നാഷണല്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇരുപത്തിയൊന്ന് അംഗങ്ങള്‍ കേരളത്തെ പ്രതിനിധീകരിക്കുന്നു. തമിഴ്നാട് കര്‍ണ്ണാടക മഹാരാഷ്ട്ര താരങ്ങളാണ് പ്രധാനമായും കേരളത്തിന്റെ എതിരാളികള്‍.