കടല്‍ ജല്ലിഫിഷിനെ ചേര്‍ത്തലയിലെ തോട്ടില്‍ കണ്ടെത്തി. മീന്‍പിടിക്കുമ്പോള്‍ വലയില്‍ കുടുങ്ങുകയായിരുന്നു. കടല്‍ മല്‍സ്യങ്ങള്‍ ഇത്തരത്തിലെത്തുന്നത് കായലില്‍ ലവണത്വം കൂടുന്നതിന്റെ സൂചനയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വലയില്‍ കുരുങ്ങിയത് വലിയ കൂണാണെന്നാണ് ആദ്യം കരുതിയത്. ജല്ലിഫിഷാണെന്ന് മനസിലാക്കിയപ്പോള്‍ പാത്രത്തില്‍ വെള്ളം നിറച്ച് അതിലിട്ടു. കക്ഷി ആക്ടീവാണ്. വിവരമറിഞ്ഞ പ്രദേശവാസികളെത്തി. തോട്ടിലെ വെള്ളത്തില്‍നിന്ന് മാറ്റി അക്വേറിയത്തിലെ ശുദ്ധജലത്തിലിട്ടപ്പോള് ജല്ലിഫിഷിന് അസ്വസ്ഥത.
ശരീരത്തില്‍ വെള്ളക്കുത്തുള്ള ജല്ലിഫിഷ് അടുത്തിടയായി കടല്‍ത്തിരങ്ങളിലും അഴിമുഖത്തും ധാരാളം കണ്ടുവരുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സ്വയരക്ഷക്കായി ശരീരത്തില്‍നിന്ന് വിഷം പുറപ്പെടുവിക്കുന്നവയാണിവ. കായല്ജലത്തിലൂടെ അവ സഞ്ചരിക്കുന്നു എന്നതിന്റെ അര്‍ഥം വെള്ളത്തില്‍ ലവണാംശം കൂടി എന്നാണ്. തണ്ണീര്‍മുക്കം ബണ്ടിന് ഇപ്പുറത്ത് ജല്ലിഫിഷിനെ കണ്ടതില്‍ മല്‍സ്യ ഗവേഷകര്‍ക്കും കൗതുകമുണ്ട്. നദിയിലെ ഒഴുക്ക് കുറഞ്ഞതും മലിനീകരണം കൂടിയതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലവണാംശം കൂടുന്നത് കായലിലെ മല്‍സ്യ സമ്പത്തിനെയും ജൈവ വ്യവസ്ഥയെയും ബാധിക്കും.