കൊച്ചി സ്മാര്‍ട് സിറ്റിയില്‍ ആരംഭിക്കുന്ന രാജ്യാന്തര സ്കൂളായ ജെംസ് മോഡേണ്‍ അക്കാദമിയുടെ നിര്‍മാണം വന്‍ വേഗതയില്‍. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസതീര്‍ണമുള്ള ക്യാംപസ് നിര്‍മിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. അഞ്ചരമാസം എന്ന റെക്കോര്‍ഡ് സമയംകൊണ്ട് കെഫ് ഇന്‍ഫ്രയാണ് പദ്ധതി പൂര്‍ത്തിയാക്കുക.
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള കെഫ് ഇന്‍ഫ്രയുടെ അത്യാധുനിക ഒാഫ്സൈറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച് അവിടെതന്നെയാണ് സ്കൂളിന്റെ 90 ശതമാനം ഘടകങ്ങളും നിര്‍മിക്കുക. കൊച്ചിയിലെ സൈറ്റിലെത്തിച്ച് കൂട്ടിച്ചേര്‍ത്ത് ഏപ്രിലില്‍ സ്കൂള്‍ അധികൃതർക്ക് കൈമാറും. ഭിത്തികളും ഗോവണികളും ബാത്ത്റൂം ഘടകങ്ങളും എല്ലാം നിര്‍മിച്ച് സൈറ്റിലെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുക.
അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ വന്‍തോതില്‍ ഒാഫ്്സൈറ്റ് നിര്‍മാണ സാങ്കേതികവിദ്യ സ്വീകരിക്കുന്നപക്ഷം പദ്ധതികളുടെ പൂര്‍ത്തീകരിക്കുന്ന സമയം കുറയ്ക്കാനാകും എന്ന് സ്മാര്‍ട് സിറ്റി സി.ഇ.ഒ ഡോ.ബാജുജോര്‍ജ് പറഞ്ഞു.സ്മാര്‍ട്സിറ്റിയെ നോളജ് ടൗണ്‍ഷിപ്പായി വളര്‍ത്തുന്നതില്‍ നിലവിലെ പദ്ധതി പ്രധാന പങ്കുവഹിക്കുമെന്നും ബാജു ജോര്‍ജ് പ്രതികരിച്ചു.