കുട്ടനാട് പാക്കേജ് നടത്തിപ്പില്‍ വഴിവിട്ട ഇടപെടലുകളുണ്ടെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. ഇവ സര്‍ക്കാര്‍ അന്വേഷിക്കും. എട്ടുവര്‍ഷമായി കൃഷിയില്ലാതെ കിടക്കുന്ന കുട്ടനാട് ആര് ബ്ലോക്കിനെ കാര്‍ഷികമേഖലയായി പ്രഖ്യാപിക്കുമെന്നും പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി പറഞ്ഞു.
കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട ജോലികള്‍ ജലസേചന വകുപ്പ് അടുത്ത മാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പാക്കേജ് അടഞ്ഞ അധ്യായമാണെന്ന മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ പ്രസ്ഥാവന. പദ്ധതി നടപ്പാക്കിയതില്‍ നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. പാക്കേജില്‍ ഉള്‍പ്പെടുത്തി പണിത ബണ്ടുകള്‍ കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ രണ്ടുതവണ പൊട്ടിയത് മന്ത്രിതന്നെ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണമുണ്ടാകും സോട്ട്
കുട്ടനാടിനുവേണ്ടി പുതിയ രൂപത്തില്‍ സര്‍ക്കാര്‍ പദ്ധതി ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വെള്ളം കയറിയതിനെത്തുടര്‍ന്ന് 2009 മുതല്‍ കൃഷി മുടങ്ങിയ ആര് ബ്ലോക്കിനെ ഓര്‍ഗാനിക് കൃഷിയിടമാക്കും. അടുത്ത ബജറ്റില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടാകും. കുട്ടനാടന്‍ കായല്‍ നിലങ്ങളില്‍ ഫാം ടൂറിസം വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃഷി നശിച്ച ആര് ബ്ലോക്ക് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു. എരണ്ട പക്ഷികള്‍ മൂലം വിളനാശമുണ്ടായവര്‍ക്ക് വനം വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി