സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കിയാണ് കൊച്ചിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ വനിതാദിനം ആഘോഷിച്ചത്. കലൂര്‍ സ്റ്റാന്റിലെത്തിയ വനിതായാത്രക്കാർക്കായിരുന്നു സൗജന്യ യാത്ര·
കാക്കനാട് നിന്ന് ഇടക്കൊച്ചിയിലേക്കും തേവരയിലേക്കുമുളള രണ്ട് ബസുകളിലെ യാത്രക്കാര്‍ക്കായിരുന്നു ഡി.വൈ.എഫ്.ഐ യാത്രാസൗജന്യം നല്‍കിയത്·. അപ്രതീക്ഷിതമായി വനിതാ ദിനത്തിൽ കിട്ടിയ സമ്മാനത്തിൽ എല്ലാവർക്കും സന്തോഷം. സ്ത്രീസുരക്ഷയെന്ന സന്ദശമുയർത്തിയായിരുന്നു ഡി.വൈ.എഫ്.ഐ സൗജന്യ യാത്രയൊരുക്കിയത്.
സൗജന്യ യാത്രയിൽ ബസിൽകയറിയ എല്ലാവരും അങ്ങേയറ്റം സന്തോഷത്തിലാണെന്ന് ബസ് ജീവനക്കാരും. ഡി.വൈ.എഫ്.ഐ കലൂർ മേഖല കമ്മിറ്റിയും ബസ് സ്റ്റാന്റ് യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്