കൊച്ചിയില്‍ മെട്രോ റയില്നിര്മാണത്തിന്റെ ഭാഗമായി ജല അതോറിറ്റി നടത്തുന്ന പൈപ്പ് മാറ്റിസ്ഥാപിക്കലിനിടെ കുടിവെള്ളം മുട്ടി ജനം. കടവന്ത്ര മുതല്‍ പേട്ടവരെയാണ് കുടിവെള്ളം മുടങ്ങിയത്. രണ്ടുദിവസം വെള്ളം മുടങ്ങുമെന്ന അറിയിപ്പ് നല്കിയ ജല അതോറിറ്റി ദിവസം നാലായിട്ടും കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചിട്ടില്ല.
ഒരു തുള്ളി വെള്ളമില്ല. നാലുദിവസമായി തുടരുന്ന ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് ജല അതോറിറ്റി. കടവന്ത്ര മുതല്‍ പേട്ടവരെയുള്ള ഭാഗങ്ങളില്‍ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രശ്നം കണ്ടില്ലെന്ന് നടിക്കുന്നവരില്‍ നഗരസഭ കൗണ്‍സിലര്‍മാരുമുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ ജനം ബുദ്ധിമുട്ടിയിട്ടും ടാങ്കറുകളില്‍ പോലും കുടിവെള്ള വിതരണത്തിന് നടപടിയില്ല. തൈക്കൂടത്തെ ഒറ്റപ്പെട്ട കിണറുകളില്‍നിന്ന് മലിനജലം എടുത്ത് ദൈനംദിന ആവശ്യങ്ങള്ക്കെത്തിച്ച് മടുത്തുവെന്ന് സ്ത്രീകള്‍.
മെട്രോറയില്‍ നിര്‍മാണത്തിന്റെ ഭാഗമായി കുടിവെള്ളപൈപ്പ് മാറ്റിസ്ഥാപിക്കുന്ന ജലഅതോറിറ്റി ജീവനക്കാരും സ്ഥലത്തെ കൗണ്‍സിലര്‍മാരും ഏതായാലും കരുതിയിരിക്കുക. ഇന്ന് വൈകിട്ട് െവള്ളമെത്തിയില്ലെങ്കില് പ്രശ്നം വഷളാകുമെന്ന് പറയാന്‍ പറഞ്ഞു നാട്ടുകാര്‍.