നഷ്ടപ്പെടുമെന്ന കരുതിയ പണം കോടതിവഴി തിരികെലഭിക്കുെമന്ന പ്രതീക്ഷയില്‍ ഒരു വയോധിക. ക്യാഷ്്്ലസ് സമ്പദ്്വ്യവസ്ഥ സ്വപ്നം കാണുന്നവര്‍ ഈ എഴുപത്തിരണ്ടുകാരിയെ കാണാതെ പോകരുത്. കാരണം സതി എന്ന വരാപ്പുഴ സ്വദേശിനി രാജ്യത്തെ ഒരു വലിയവിഭാഗം ജനതയുടെ പ്രതിനിധിയാണ്.
ക്യാഷലസ്സ് എന്നും പേ ടിഎം എന്നുമൊക്കെ പറഞ്ഞാല്‍ ഈ അമ്മക്ക് മനസിലാകില്ല. പക്ഷെ ഒന്നറിയാം. താന്‍ സ്വരുകൂട്ടിവച്ച കുറച്ച് കാശിന് പെട്ടെന്നൊരുദിവസം വിലയില്ലാതായി. നോട്ടുനിരോധനം എന്ന് ആരോ പറഞ്ഞപ്പോഴും ഈ അമ്മയ്ക്ക് കാര്യം പിടികിട്ടിയില്ല. സംശയം തീര്‍ക്കാന്‍ ഞങ്ങളും ചോദിച്ചു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയുമായി നാലുലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരിയായിരുന്ന സതിക്ക് പലപ്പോഴായി കിട്ടിയ പെന്ഷന് തുകയാണത്.
ഭര്‍ത്താവും മകളും മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി. മറ്റ് പലരെയുംപോലെ. പഞ്ചായത്ത് അറിയിച്ചതുപ്രകാരം പൊലീസെത്തി പണം തിട്ടപ്പെടുത്തി. അടുത്ത ദിവസം പറവൂര്‍ കോടതിയില്‍ സമര്‍പിക്കും. പുതിയ നോട്ടുകിട്ടാന് കോടതി ഇടപെടുമെന്ന പ്രതീക്ഷയോടെ.