കൊച്ചി മെട്രോയാർഡിൽ തീപിടുത്തം. എൽ ആൻഡ് ടി യുടെ കളമശേരിയിലുള്ള കാസ്റ്റിങ് യാർഡിനാണ് തീപിടിച്ചത്. ലക്ഷകണക്കിന് രൂപയുടെ നിർമാണോപകരണങ്ങൾ കത്തി നശിച്ചു.
വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അഗ്നിബാധ.കളമശേരി എച്ച്എംടി കോളനിയിലെ എൽ ആൻഡ് ടി യുടെ കാസ്റ്റിങ് യാർഡിൽ സൂക്ഷിച്ചിരുന്ന പിവിസി പൈപ്പുകൾ കത്തി നശിച്ചു. യാർഡിന്റെ മറ്റ് ഭാഗങ്ങളിലേക്കും തീപടർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി.
രണ്ട് യൂണിറ്റ് ഫയർഫോഴ്സിന്റെ മൂന്നൂ മണിക്കൂർ നീണ്ട പരശ്രമത്തിനൊടുവിൽ തീയണച്ചു. അപകട സമയത്ത് യാർഡിൽ ജോലിക്കാരാരും ഇല്ലായിരുന്നു. തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.