E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

െറഗുലേറ്റര്‍ കം ബ്രിഡ്ജിലെ ചോര്‍ച്ച ; ചാലക്കുടിയാറില്‍ ഉപ്പുവെളള ഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം പുത്തന്‍വേലിക്കര കണക്കന്‍ കടവ് െറഗുലേറ്റര്‍ കം ബ്രിഡ്ജിലെ ചോര്‍ച്ചയെ തുടര്‍ന്ന് ചാലക്കുടിയാറില്‍ ഉപ്പുവെളള ഭീഷണി. പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ചാലക്കുടി നഗരസഭയിലും തൃശൂര്‍,എറണാകുളം ജില്ലകളിലായി പത്ത് പഞ്ചായത്തുകളിലും കുടിവെളള പമ്പിംഗ് നിലയ്ക്കും. 

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കായലില്‍ നിന്നുളള ഓരുവെളളം ചാലക്കുടിയാറിലേക്ക് കയറാതിരിക്കാനാണ് കണക്കന്‍കടവില്‍ െറഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചത്. എന്നാല്‍ ഏഴു ഷട്ടറുകളുളള റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടറുകളില്‍ രണ്ടെണ്ണം തകരാറിലായതോടെയാണ് കാര്യങ്ങളാകെ തകിടം മറിഞ്ഞത്. കായലില്‍ നിന്നുളള ഓരുവെളള ചാലക്കുടിയാറിലേക്ക് കയറിത്തുടങ്ങി. മണല്‍ചാക്കുപയോഗിച്ച് ചോര്‍ച്ചയടയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായി വിജയിച്ചിട്ടില്ല. നിലവില്‍ ഇരുന്നൂറ്റി നാല്‍പ്പത്ത് പിപിഎം ആണ് ചാലക്കുടിയാറിലെ ലവണാംശം.ഇത് 250 ആയാല്‍ കണക്കന്‍കടവില്‍ നിന്നുളള കുടിവെളള പമ്പിംഗ് നിര്‍ത്തേണ്ടി വരുമെന്നാണ് ജലഅതോറിറ്റിയുടെ മുന്നറിയിപ്പ്. 

പമ്പിംഗ് നിര്‍ത്തിയാല്‍ ചാലക്കുടി നഗരസഭയിലും തൃശൂര്‍ എറണാകുളം ജില്ലകളിലെ പത്തു പഞ്ചായത്തുകളിലും കുടിവെളളം മുടങ്ങും. റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തെ കോഴിത്തുരുത്ത്,ഇളന്തിക്കര ഭാഗങ്ങളെ ബന്ധിപ്പിച്ച് മണല്‍ബണ്ട് നിര്‍മിക്കുകയോ ,തകരാറിലായ ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്തുകയോ മാത്രമാണ് പ്രശ്നത്തിനുളള ശാശ്വത പരിഹാരം. മൂന്നു കോടി രൂപ ചെലവു വരുന്ന ഈ പദ്ധതികളെ പറ്റി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമൊന്നും ഇനിയും ഉണ്ടായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :