കാന്‍സര്‍ രോഗികള്‍ ഏറെയുള്ള ആലപ്പുഴ ജില്ലയിലെ കോടംതുരുത്തില്‍ രോഗനിര്‍ണ്ണയ ക്യാംപ്. പഞ്ചായത്ത് മുന്‍കൈ എടുത്താണ് വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിനുപേര്‍ മെഗാ ക്യാംപില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കാന്‍സര്‍ രോഗകള്‍ കൂടുതലുള്ള പഞ്ചായത്തുകളിലൊന്നാണ് കോടംത്തുരുത്ത്. ഇതിന്റെ പശ്ചാത്തലത്തില്‍ 2015 ല്‍ പുനര്‍ജനി എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. രോഗനിര്‍ണ്ണയം ബോധവല്‍ക്കരണം എന്നിവയാണ് ലക്ഷ്യം. കോടന്തുരുത്ത് പഞ്ചായത്ത് ,പിഎച്ച്സി, മലബാര്‍ കാന്‍സര്‍ സെന്റര്‍ ,എഴുപുന്ന മാറ്റ് ഇന്ത്യ എന്നിവരാണ് പുനര്‍ജനിയുടെ അണിയറക്കാര്‍. രോഗനിര്‍ണ്ണയ ക്യാംപ് മന്ത്രി പി തിലോത്തമന് ഉദ്ഘാടനം ചെയ്തു
പി. തിലോത്തമന് ഭക്ഷ്യമന്ത്രി മന്ത്രി നിര്‍ത്തിയിടത്തുനിന്നാണ് വിശിഷ്ടാതിഥിയായ രഞ്ജിപണിക്കര്‍ തുടങ്ങിയത്. കൃഷിയാണ് രോഗപ്രതിരോധമാര്ഗമെന്ന് അദ്ദേഹം പറഞ്ഞു സര്‍വെ പ്രവര്‍ത്തനങ്ങള്‍ പരിശീലന ക്യാംപ് എന്നിവക്കുശേഷമാണ് രോഗനിര്‍ണ്ണയത്തിനുള്ള സംവിധാനം പഞ്ചായത്തില്‍ ഒരുക്കിയത്. നൂറുകണക്കിനാളുകള്‍ ക്യാംപിലെത്തി.