ബവ്റിജസ് മദ്യശാലകൾ മാറ്റിസ്ഥാപിക്കാൻ ജനവാസമേഖലകളിൽ ഇടം കണ്ടെത്തുന്നത് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി. തൃശൂർ ചിറ്റിശേരിയിൽ ഗ്രാനൈറ്റ് ഗോഡൗണിന്റെ ലൈസൻസുള്ള കെട്ടിടത്തിലേക്ക് മദ്യശാല മാറ്റിയത് പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെ. ഇതോടെ പഞ്ചായത്തും ബവ്കോയും തമ്മിൽ നിയമപോരാട്ടവും ആരംഭിച്ചു. രണ്ടാഴ്ചയായി നാട്ടുകാരുടെ പ്രതിഷേധവും തുടരുകയാണ്. പാലിയേക്കരയിലെ മദ്യശാല ചിറ്റിശേരിയിലേക്ക് മാറ്റിയപ്പോൾ പഞ്ചായത്തിനപ്പോലും അറിയിച്ചില്ല.
വിളിപ്പാടകലെ അമ്പതിലേറെ വീടുകൾ, രണ്ട് അമ്പലം, നാല് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ ഇങ്ങിനെ സ്വൈര്യജീവിതത്തിന്റെ നടുവിലാണ് മദ്യവിൽക്കാൻ സർക്കാർ കണ്ടെത്തിയയിടം. നടന്ന് പോകുന്ന വഴിയരുകിൽ മദ്യവിൽപന തുടങ്ങുന്നതിൽ കുട്ടികൾക്കും പേടിയാണ്. നാട്ടുകാരുടെ എതിർപ്പും പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോയും മറികടന്ന് ഇവിടത്തന്നെ മദ്യവിൽപനക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് ബ് വ്കോ.