കൊച്ചി വെണ്ണലയില്‍ സ്വകാര്യ പാല് നിര്‍മാണ കമ്പനി പ്ലാന്റില്‍ അമോണിയം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. വെണ്ണല അംബേദ്കര്‍ ലൈനില്‍ പ്രവര്‍ത്തിക്കുന്ന പൂജ മില്‍ക്കിന്റെ അമോണിയം പ്ലാന്റിലായിരുന്നു ചോര്‍ച്ച. വളരെ വേഗത്തില്‍ ചോര്‍ച്ച അടച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് പൂജ മില്‍ക്കിന്റെ പ്ലാന്റില്‍ അമോണിയം ചോര്‍ന്നത്. പ്ലാന്റിന്റെ രണ്ടു കിലോ മീറ്റര്‍ ചുറ്റളവിലുളള വീടുകളിലെ താമസക്കാര്‍ക്ക് കടുത്ത ശ്വാസതടസവും ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. കാക്കനാട്ട് നിന്നും എഫ്എസിടിയില്‍ നിന്നും എത്തിയ മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് ചോര്‍ച്ച അടച്ചത്. അമോണിയം പ്ലാന്റിലെ അറ്റകുറ്റപ്പണികളിലുണ്ടായ വീഴ്ചയാണ് അമോണിയം ചോരാന്‍ ഇടയാക്കിയതെന്ന് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ പി.ടി.തോമസ് കുറ്റപ്പെടുത്തി.
ജില്ലാ കലക്ടറുള്‍പ്പെടെയുളള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും കലക്ടറോട് ആവശ്യപ്പെട്ടു.