E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:26 PM IST

Facebook
Twitter
Google Plus
Youtube

More in Central

നാട്ടുകാരെ വലച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാട്ടുകാരെ വലച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരം. മാര്‍ക്കറ്റ് പരിസരം മാലിന്യം കൊണ്ടു നിറഞ്ഞതോടെ സമീപത്തെ വീടുകളിലെയും ഫ്ളാറ്റുകളിലെയും ജനജീവിതം ദുസഹമായി. നാട്ടുകാര്‍ ആവര്‍ത്തിച്ച് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ നഗരസഭ അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. 

ആലുവ പട്ടണ ഹൃദയത്തിലെ തിരക്കുളള ചന്ത. പച്ചക്കറിയും പലവ്യഞ്ജനവും ഇറച്ചിയുമെല്ലാം വില്‍ക്കുന്ന ഇവിടെ പുറത്തു നിന്നു നോക്കിയാല്‍ കാര്യമായി പ്രശ്നങ്ങളൊന്നുമില്ല. പക്ഷ മാര്‍ക്കറ്റിന്‍റെ പിന്നിലാണ് കുഴപ്പങ്ങളത്രയും. മാലിന്യം നിറഞ്ഞു കവിഞ്ഞിരിക്കുന്നു ഇവിടെ നഗരസഭ ശേഖരിക്കുന്നതടക്കമുളള മാലിന്യം കൊണ്ടുതളളുന്ന ഡംപിംഗ് യാര്‍ഡായി മാറിയിരിക്കുന്ന ആലുവ മാര്‍ക്കറ്റിന്‍റെ പിന്‍വശം. ഇറച്ചി മാലിന്യമടക്കം സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നു. കുമിഞ്ഞു കൂടുന്ന ഈ മാലിന്യങ്ങള്‍ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത് സമീപത്തെ താമസക്കാരെയാണ്. മാര്‍ക്കറ്റിനോട് ചേര്‍ന്ന ഫ്ളാറ്റുകളിലും വീടുകളിലും താമസിക്കുന്നവര്‍ക്ക് ദുര്‍ഗന്ധം കാരണം ജീവിക്കാനാവാത്ത സ്ഥിതി. 

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശ രോഗങ്ങളടക്കം പതിവാകുന്ന സ്ഥിതിയെത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷേ ഈ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആലുവ നഗരസഭ ഇടപെടലൊന്നും നടത്തുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. 

നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക മാത്രമാണ് മുന്നിലുളള വഴിയെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :