തട്ടുകടയിട്ട് പത്ത് പുത്തൻ സംഘടിപ്പിച്ചതിന്റെ സന്തോഷത്തിലാണ് തൊടുപുഴ ന്യൂമാൻ കോളജിലെ വിദ്യാർഥികൾ. ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി തലശേരി ദം ബിരിയാണി മുതൽ കുലുക്കി സർബത്ത് വരെ വിറ്റ് വിദ്യാർഥികൾ പണം വാരി.
പൊരിച്ച കോഴീന്റെ മണം കേട്ടാണ്.നട്ടപ്പറ വെയിലത്ത് ഞങ്ങൾ അൽ അസ്ഹർ കോളജിലെത്തിയത്. പതിവില്ലാതെ കോളജ് മുറ്റത്ത് തിക്കുംതിരക്കും ബഹളവും. മുറ്റം നിറയെ തട്ടുകടകൾ പ്ലേറ്റുമായി തലങ്ങും വിലങ്ങും ഓടുന്ന വിദ്യാർഥികളും അധ്യാപകരും. ഫുഡ് ഫെസ്റ്റാണത്രെ. തട്ടിക്കൂട്ട് തട്ടുകട മുതൽ തൃശൂരിലെ ജോമോനും ലാഭം കൊയ്യാൻ കോളേജ് മുറ്റത്ത് കടയിട്ടു. ഓംലെറ്റും വിവധയിനം ബിരിയാണികളും കപ്പയും കോഴിക്കറിയും.വായിൽ വെള്ളമൂറും വിഭവങ്ങളുടെ നീണ്ട നിര.