തമിഴ് സൂപ്പർതാരം സൂര്യ തൃശൂരിലെത്തി. തൃശൂർ പൂരം കാണാൻ ഇനിയും വരുമെന്ന് പറഞ്ഞ് ആരാധകരെ കയ്യിലെടുത്താണ് സിങ്കം 3യുടെ പ്രചരാണാർത്ഥം എത്തിയ താരം മടങ്ങിയത്. പുലികളിയുടെ നാട്ടിലേക്ക് സിങ്കമെത്തിയതോടെ ആവേശം ആഘോഷമായി.
മലയാളി ആരാധകർക്ക് വാ തോരാതെ നന്ദിയും സ്നേഹവും പറഞ്ഞ സൂര്യ മനസിൽ കരുതിയ ഇഷ്ടം പറഞ്ഞ് തൃശൂരുകാരെ കയ്യിലെടുത്തു. ആർപ്പുവിളിച്ച് കാത്തിരുന്നവർക്കായി സിങ്കം ഡയലോഗും.
26ന് റിലീസ് ചെയ്യുന്ന സിങ്കം 3യുടെ പ്രചാരണാർത്ഥമെത്തിയ സൂര്യ രണ്ട് ദിവസംകേരളത്തിലുണ്ടാവും. സൂര്യ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സ്വീകരണയോഗത്തിൽ സിങ്കത്തിന്റെ സംവിധായകൻ ഹരിയും പങ്കെടുത്തു.