ലോക കാന്സര്ദിനത്തോട് അനുബന്ധിച്ച് കാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടിമുറിച്ചുനല്‍കി വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ഉള്‍പ്പടെ മാതൃകയായി. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
കാന്‍സറിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം ഒരു തുടര്‍പ്രക്രിയയാണ്. പല രീതിയില്‍ പല മാര്‍ഗങ്ങളില്‍. കുട്ടികളും വീട്ടമ്മമാരും ഉള്‍പ്പടെ അമ്പതുപേരാണ് മുടിമുറിച്ച് നല്‍കിയത്. തൃശൂര്‍ അമല ആശുപത്രിയിലെ കാന്‍സര്‍ രോഗികള്‍ക്കായാണ് ഈ ദാനം.കൊച്ചി മേയര്‍ സൗമിനി ജെയിന് പരിപാടി ഉദ്ഘാടനം ചെയ്തു. പൊന്നുരുന്നി അഞ്ചുമുറി വാര്‍ഡ് കൗണ്‍സിലറായ അജി ഫ്രാന്‍സിസും മുടിമുറിച്ചുനല്‍കി. നടി സീമ ജി. നായര്‍ , ഫാദര്‍ പോള്‍ ചെറുപിള്ളി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.