രണ്ടുനൂറ്റാണ്ടിന്റെ തലയെടുപ്പില്‍ നില്ക്കുന്ന കോട്ടയം സിഎംഎസ് കോളജിന് സംഗീതാര്‍ച്ചനയായി ദ്വിശതാബ്ദിഗാനം പുറത്തിറങ്ങി. കോളജിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഗാനത്തിന്റെ സിഡിപ്രകാശനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു.
സിഎംഎസ് കോളജിനുള്ള കാവാലത്തിന്റെ കാവ്യോപഹാരമാണ് ഈഗാനം. അവസാനകാലത്ത് ആശുപത്രിവാസത്തിലെ ചെറിയ ഇടവേളകളിലായിരുന്നു രചന പൂര്‍ത്തിയാക്കിയത്. കോളജിനോടുള്ള സ്നേഹവും ഗൃഹാതുരതയും ഗാനത്തില്‍ നിറഞ്ഞിനില്ക്കുന്നു. കൈതപ്രം ദാമോദനരന് നമ്പൂതിരിയില്‍നിന്ന് സംവിധായകന് ജയരാജ് ആല്‍ബം ഏറ്റുവാങ്ങി.