വീടലങ്കരിക്കാന്‍ ചിത്രങ്ങള്‍ വാങ്ങുന്നവര്‍ നിരവധിയാണ്. വെറും ചിത്രങ്ങള്‍ക്കപ്പുറം അവ ജീവന് തുടിക്കുന്നതാണെങ്കില് എങ്ങനെയുണ്ടാവും. അത്തരത്തിലുള്ള ത്രീഡി ചിത്രരചനയുമായി ശ്രദ്ധേയനാവുകയാണ് ആലപ്പുഴ ചേര്ത്തലക്കാരന് സാനുജന്‍
സാനുജന്‍ ഒരു ശില്പിയാണ്. തടിയില്‍ മനോഹരമായി രൂപങ്ങള്‍ കൊത്തിയുണ്ടാക്കും. ശില്‍പ്പങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ ചിത്രരചനയിലേക്ക് ശ്രദ്ധ തിരിച്ചു. ചേര്‍ത്തല കാളികുളത്തെ വീട് നിറങ്ങളാല്‍ സമ്പന്നം. ത്രീഡി പടങ്ങള്‍ എന്ന ആശയം മനസിലുദിച്ചതോടെ സാനുജന്റെ കഷ്ടപ്പാടുകള്‍ മാറിത്തുടങ്ങി. വീടുകള്‍ ഓഫീസുകള്‍ എന്നുവേണ്ട ചുവരെവിടുണ്ടോ അത് മനോഹരമാക്കണമെങ്കില്‍ ഒരു ത്രിമാന ചിത്രം മതിയെന്നാണ് സാനുജന്റെ പക്ഷം. വെറുതെയങ്ങ് പറയുന്നതല്ല. ചേര്‍ത്തലയിലെ നിരവധി വീടുകളുടെ സ്വീകരണമുറിയിലും ഊണുമുറിയിലുമെല്ലാം ഈ കലാകാരന് തീര്‍ത്ത ചിത്രങ്ങളുണ്ട്.
ആറായിരം രൂപ മുടക്കിയാല്‍ സാമാന്യം വലുപ്പമുള്ള ഒരു ചിത്രം സ്വന്തമാക്കാം. വര്‍ഷങ്ങളോളം കേടാകാതെ ഇരിക്കുകയും ചെയ്യും. കൂടാതെ ചിത്രം വയ്ക്കുന്നതിന് സ്ഥലം പ്രത്യേകം അന്വേഷിക്കേണ്ടതില്ല. അക്രലിക്കിലാണ് രചന. വീടിന് സമീപത്തെ ക്ഷേത്രം പാര്‍ട്ടി ഓഫീസ് എന്നുവേണ്ട നൂറിലധികം ചുവരുകളില്‍ സാനുജന്റെ കരവിരുത് കാണാം
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വരച്ചു തുടങ്ങിയത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ നിന്ന് ചിത്രരചന പഠിച്ചു. നാട്ടിന്‍പുറത്തെ കാഴ്ചകള്‍ വരയിലൂട വീടുകള്‍ക്കുള്ളിലേക്ക്