വേനൽ കടുത്തു; കാട്ടുതീ വ്യാപകം; ജാഗ്രതാ നിർദേശം

forest-fire
SHARE

വേനൽ കടുത്തതോടെ ഇടുക്കിയിൽ പലയിടങ്ങളിലും കാട്ടുതീ വ്യാപകമാണ്. കരിഞ്ഞുണങ്ങിയ പുൽമേടുകളിലാണ് തീ പതിവാകുന്നത്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഗ്‌നിശമനസേന നിര്‍ദ്ദേശിച്ചു. വേനൽക്കാലത്ത് ഇടുക്കിയിൽ കാട്ടുതീ സർവസാധാരണമാണ്. അതിനാൽ നേരിടേണ്ടതെങ്ങനെയെന്ന് ജനങ്ങൾക്കറിയാമെങ്കിലും ജാഗ്രതയിലാണ് അഗ്നിശമനസേന. 

തമിഴ്നാടിന്റെ അതിർത്തി മേഖലകളിലാണ് കാട്ടുതീ വ്യാപകമായി കാണപ്പെടുന്നത്. കല്ലാർ മലനിരകൾ, രാമക്കൽമേട്, കമ്പംമെട്ട്, ചതുരംഗപ്പാറ, ഉടുംമ്പൻചോല, മാൻകൊത്തി മേട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മൊട്ടക്കുന്നുകൾക്ക് തീപിടിച്ചിരുന്നു. കൃതസമയത്തെ അഗ്നി രക്ഷാ സേനയുടെ ഇടപെടൽ വൻ നാശത്തിൽ നിന്ന് കാടിനെ രക്ഷിച്ചു. പ്രദേശവാസികൾ തീയിടുന്നതാണോ എന്ന് ഫയർ ആന്റ് റസ്ക്യൂ സംഘത്തിന് സംശയമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപവും ശക്തമായ ജാഗ്രത നിർദ്ദേശങ്ങൾ അഗ്നി ശമനസേനയും, വനം വകുപ്പും പുറപ്പെടുവിച്ചു കഴിഞ്ഞു. ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

MORE IN CENTRAL
SHOW MORE