കളമശേരിയില്‍ ഭരണം പിടിക്കാന്‍ മുന്നണികളുടെ പോരാട്ടം; വോട്ടുറപ്പിക്കാൻ നെട്ടോട്ടം

kalawb
SHARE

നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരം പിടിച്ച കളമശേരി നഗരസഭയില്‍ ഭരണം പിടിക്കാന്‍ ഇടത് വലത് മുന്നണികളുടെ പോരാട്ടം. നഗരസഭയില്‍ 

തിരഞ്ഞെടുപ്പ് ശേഷിക്കുന്ന മുപ്പത്തിയേഴാം വാര്‍ഡില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍.

കളമശേരി നഗരസഭാ ആസ്ഥാനമിരിക്കുന്ന മുപ്പത്തേഴാം വാര്‍ഡിലെ കൗണ്‍സിലര്‍ നഗരസഭാ ഭരണം നിശ്ചയിക്കുമെന്നതിനാല്‍ കലാശക്കൊട്ടിന് ആവേശം 

അല്‍പംകൂടി. കൊട്ടുംപാട്ടുമായി സ്ഥാനാര്‍ഥികളും സംഘവും റോഡുകളില്‍ തലങ്ങും വിലങ്ങും പാഞ്ഞു. നറുക്കെടുപ്പിലൂടെ യു.ഡി.എഫ് നിലനിര്‍ത്തിയ ഭരണം കൂടുതല്‍ സുരക്ഷിതമാക്കി ജയിച്ചുകയറുമെന്ന് യു.‍ഡി.എഫ് സ്ഥാനാര്‍ഥി.

അട്ടിമറി ജയം നേടുമെന്നും ഭരണമാറ്റമുണ്ടാകുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. മൂന്ന് വിമതന്‍മാര്‍ നിര്‍ണായകമായ കളമശേരിയില്‍ വിമതരുടെ എണ്ണം നാലായി ഉയര്‍ത്തുമെന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയും.നാല്‍പത്തിയൊന്നംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നലീഗ് വിമതനും നിലവില്‍ 

യു.ഡി.എഫിനൊപ്പമാണ്. 

MORE IN CENTRAL
SHOW MORE
Loading...
Loading...