പനമ്പിള്ളി നഗറിലെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വഴിയോരകച്ചവടക്കാരെ ഒഴിപ്പിച്ചു

thattukada-kochi
SHARE

കൊച്ചി പനമ്പിള്ളി നഗറിലെ വഴിയോരകച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകളാണ് ഒഴിപ്പിച്ചത്. ഇന്നും ഒഴിപ്പിക്കൽ തുടരും 

പനമ്പള്ളി നഗർ റോഡിന്റെ ഒരറ്റത്ത് നിന്ന് രാത്രിയോടെയാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. തട്ട് കടക്കൾക്കൊപ്പം വഴിയരികിൽ മത്സ്യകച്ചവടം നടത്തിയിരുന്ന കടകളും അടപ്പിച്ചു. തട്ട് കടകൾ നടത്തുന്ന ഉന്തുവണ്ടികൾ നഗരസഭയുടെ ലോറിയിലേക്ക് കയറ്റി.

കോർപറേഷൻ പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾ ഉടൻ നീക്കം ചെയ്യണം എന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.

കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനെതിരെ ചില കട ഉടമകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഈ സാഹചര്യത്തിൽ രേഖകൾ പരിശോധിച്ച് നിയമവിരുദ്ധമെന്ന് ഉറപ്പാക്കിയ ശേഷമാണ്  കടകൾ പൊളിച്ചു നീക്കുന്നത് 

MORE IN CENTRAL
SHOW MORE
Loading...
Loading...