വനം വകുപ്പ് നിലപാട് മാറ്റണം; പ്രതിഷേധവുമായി സംയുക്ത സമര സമിതി

thekakdi12
SHARE

തേക്കടിയിൽ വനം വകുപ്പിനെതിരെ അനിശ്ചിതകാല പ്രതിഷേധത്തിന് തുടക്കം കുറിച്ച് സംയുക്ത സമരസമിതി. തേക്കടി ആനവച്ചാൽ പാർക്കിങ് ഏരിയയും, തേക്കടി കവാടവും സമരസമിതി ഉപരോധിച്ചു.  ആനവച്ചാൽ പാർക്കിങ് വിഷയത്തിൽ വനം വകുപ്പിന്റെ നിലപാടുകൾക്കെതിരെയാണ് സമരം.

2017ൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേക്കടി ആമ പാർക്കിലെ ടാക്സി വാഹനങ്ങളുടെ പാർക്കിങ് വനം വകുപ്പ് അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ടാക്സി വാഹനങ്ങൾ ആനവച്ചാലിൽ പാർക്കിങ് തുടങ്ങിയത്. എന്നാൽ,  ബുധനാഴ്ച്ച മുതൽ ടാക്സി വാഹനങ്ങൾ ആനവച്ചാലിലേയ്ക്ക് കടക്കുന്നതിന് വനം വകുപ്പ് വിലക്കേർപ്പെടുത്തി. ഇതോടെയാണ്  സംയുക്ത സമരസമിതി പ്രതിഷേധവുമായി രംഗത്ത് വന്നത്. വനം വകുപ്പിന്റെ ഏകാധിപത്യ നിലപാടാണ് തേക്കടിയിൽ നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. 

ആനവച്ചാലിൽ പാർക്കിങ് അനുവദിച്ചത് അന്നത്തെ പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ്. ഇതിന് വനം വകുപ്പിലെ  ഉദ്യോഗസ്ഥർ തടസം നിൽക്കുകയാണെന്ന്  സമര സമിതി ആരോപിച്ചു.

എന്നാൽ, താത്കാലിക പരിഹാരം എന്ന നിലയിലാണ് ആനവച്ചാലിലെ വനഭൂമി  ടാക്സി വാഹനങ്ങൾക്ക് പാർക്കിങിന് അനുവദിച്ചത് എന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു . വനം വകുപ്പ് നിലപാട് മാറ്റുംവരെ പ്രതിഷേധം തുടരാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. ഉപരോധത്തെ തുടർന്ന്   

വനം വകുപ്പ് വാഹനങ്ങളും, ജീപ്പുകളും പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ല. തേക്കടിയിലേക്ക് നടന്ന് എത്തിയ സഞ്ചാരികൾ മാത്രമാണ്  ബോട്ടിങ് നടത്തിയത് .

MORE IN CENTRAL
SHOW MORE
Loading...
Loading...