ശ്രദ്ധയാകർഷിച്ച് വന്യജീവി ഫോട്ടോപ്രദർശനം

wildlife-photo
SHARE

നാലു ഫൊട്ടോഗ്രാഫർമാർ പകർത്തിയ വന്യജീവി ഫൊട്ടോകളുടെ പ്രദർശനം തൃശൂർ ലളിതകല അക്കാദമി ആർട് ഗാലറിയിൽ തുടങ്ങി. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി മുപ്പതോളം ഫൊട്ടോകളാണ് പ്രദർശനത്തിൽ.  

വൈൽഡ് ലിറിക്‌സ് എന്ന പേരിലാണ് ഫൊട്ടോഗ്രാഫി പ്രദർശനം . ഗ്രീൻ  ക്യാപ് എന്ന കൂട്ടായ്മയിലാണ് ചിത്രങ്ങൾ ഒരുക്കിയത്. പ്രവീൺ പി മോഹൻദാസ് ,സീമ സുരേഷ്,ഡോക്ടർ കൃഷ്ണകുമാർ മെച്ചൂർ ,ഡോക്ടർ ലിന്റോ ജോൺ  തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഗ്രീൻക്യാപ്.

നാലു വിഭാങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ആനകളുടെ വനജീവിതത്തിന്റെ ഭാവാത്മക ചിത്രങ്ങൾ" ആണ് പ്രവീൺ മോഹൻദാസ് കാണിച്ചു തരുന്നത്.

"മാതൃത്വത്തിന്റെ അനന്തരൂപങ്ങൾ വന്യജീവികളിലൂടെ" കാണിച്ചുതരുകയാണ് സീമ സുരേഷ് .

"ശാന്തരൂപികളായ വന്യജീവികളുടെ സൗമ്യഭാവങ്ങൾ"  ചിത്രീകരിച്ചത് ഡോ.കൃഷ്ണകുമാർ മെച്ചൂരാണ്. 

"സ്വാഭാവിക ഭൂമികകളിലെ കിളികളെ" തേടുകയാണ് ഡോ.ലിന്റോ ജോൺ.

കേരള ലളിതകലാ അക്കാദമി ചിത്രശാല ആര്ട്ട് ഗ്യാലറിയിൽ  രാവിലെ 10 .30 മുതൽ 6 .30 വരെയാണ് പ്രദർശനം. 15 ന് സമാപിക്കും.

MORE IN CENTRAL
SHOW MORE