സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍

spices board
SHARE

ക‍ര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കി സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാക്കുമെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു. കൃഷിയില്‍ നിന്ന് കര്‍ഷക‍ര്‍ പിന്‍മാറുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. [

ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കി ക‍ര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്ന രീതിയില്‍ വിപണി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് സ്പൈസസ് ബോര്‍ഡിന്‍റെ പുതിയ ചെയ‍മാന്‍ വ്യക്തമാക്കി. ലോക വിപണിയില്‍ കൃത്യമായി നിലനില്‍ക്കാന്‍ ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് സാധിക്കണമെന്നും  സുഭാഷ് വാസു അഭിപ്രായപ്പെട്ടു. 

കൊച്ചി സ്പൈസസ് ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എംഡി കൂടിയായ ഡോക്ട‍ര്‍ എ ജയതിലകില്‍ നിന്നാണ് സുഭാഷ് വാസു ചുമതലയേറ്റെടുത്തത്. ബി.‍ഡി.ജെ.എസിന് ലഭിച്ച അംഗീകാരമാണ് സ്പൈസസ് ബോര്‍ഡ് ചെയ‍ര്‍മാന്‍ സ്ഥാനമെന്നും. എന്‍.ഡി.എ എന്ന നിലയില്‍ ബി.ജെ.പിയും ബി.ഡി.ജെ.എസും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് അടക്കം മുന്നണിയിലെ കക്ഷികള്‍ക്ക് കൂടുതല്‍ ബോര്‍ഡ് ചെയ‍ര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സുഭാഷ് വാസു പറഞ്ഞു.

MORE IN CENTRAL
SHOW MORE