സോക്കർ സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ മേളയിൽ യൂണിവേഴ്സൽ ബിൽഡേഴ്‌സ് ജേതാക്കള്‍

soccer-match-t
SHARE

ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി  നൊച്ചിമ സോക്കർ സെവൻസ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച നാലാമത് അഖില കേരള ഫ്ലഡ്ലൈറ്റ് ഫുട്ബോൾ മേളയിൽ യൂണിവേഴ്സൽ ബിൽഡേഴ്‌സ് കളമശ്ശേരി ജേതാക്കളായ. അവേശം വാനോളം ഉയർത്തിയ ഫൈനൽ മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന്ന് പൾസ് ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയത്തെ പരാജയപ്പെടുത്തിയാണ്  യൂണിവേഴ്സൽ ബിൽഡേഴ്‌സ് ജേതാക്കളായത്. സോക്കർ സെവൻസ് കൺവീനറും സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറുമായ അഫ്‌സൽ കുഞ്ഞുമോൻ അധ്യക്ഷധ വഹിച്ചു. വിശിഷ്ടാതിഥികളായി എത്തിയത് പ്രശസ്ത സിനിമ താരങ്ങളായ രാജിനി ചാണ്ടി, ഷെഫീഖ് റഹ്‌മാൻ, അസ്‌കർ അമീർ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, എൻ എ ഡി എംപ്ലോയീസ്  യൂണിയൻ പ്രസിഡന്റ് ബാലകൃഷ്ണൻ, ആർ രഹൻരാജ്, യൂണിവേഴ്സൽ ബിൽഡേഴ്‌സ് ചെയർമാൻ മജീദ്, ക്ലബ്ബ് രക്ഷാധികാരി നാസർ നെടുമങ്ങാട്ടിൽ, ക്ലബ്ബ് പ്രസിഡന്റ്, ജിമ്മി ജോൺ, സെക്രട്ടറി അനിൽ കുമാർ, ക്ലബ് ട്രഷറർ ഷേറു യൂസഫ്,  ജിത്തു സോക്കർ, സനോജ്, ബിജു എൻ ബി, ഇക്ബാൽ മസ്കറ്റ്, അബ്ദുൽ ജബ്ബാർ, സുധീ, ബിനു, സിദ്ധീ, ഫ്രിയാസ്, ഷാനവാസ്, അജി ഫൈസൽ, സുബൈർ, സുനീർ, ഷായ്‌മോൻ എന്നിവർ നേതൃത്വം നൽകി

MORE IN CENTRAL
SHOW MORE