കണിയാമ്പുഴയിലെ ബദൽറോഡ് അശാസ്ത്രീയമെന്ന് പരാതി

kochi-traffic
SHARE

 കൊച്ചി മെട്രോ നിര്‍മാണത്തിനായി കണിയാമ്പുഴ റോഡിലേര്‍പ്പെടുത്തുന്ന ഗതാഗതനിയന്ത്രണം അശാസ്ത്രീയമെന്ന് പ്രദേശവാസികള്‍ . കണിയാമ്പുഴ റോഡിനോടുചേര്‍ന്നുള്ള പൂണിത്തുറ വില്ലേജ് ഒാഫീസ് വളപ്പിലൂടെ നിര്‍മിക്കുന്ന ബദല്‍ റോഡ് അപകടക്കെണിയാകുമെന്നാണ് ആക്ഷേപം .

ദിനം പ്രതി നൂറുകണക്കിനാളുകളെത്തുന്ന ഒരു പൊതുസ്ഥാപനം ഇവിടുണ്ടെന്ന ഒരു പരിഗണനപോലുമില്ലാതയാണ് ബദല്‍ റോഡിന്റെ നിര്‍മാണം .  പണിപൂര്‍ത്തിയാകുന്നതോടെ പൂണിത്തുറ വില്ലേജ് ഒാഫിസില്‍ നിന്ന് കാലെടുത്തുവച്ചാല്‍ റോഡാകും. ഹബിലേക്കും ഏരൂരിലേക്കും ഇടതടവില്ലാതെ പായുന്ന വാഹങ്ങള്‍ക്കിടിയിലൂടെ വില്ലേജിലേക്ക് എങ്ങിനെ ആളുകളെത്തുമെന്നാണ്  നാട്ടുകാരുടെ ചോദ്യം . റോഡ് താല്‍കാലികമെങ്കിലും മെട്രോ നിര്‍മാണം പൂര്‍ത്തിയാകും വരെ ഇതുതന്നെയാകും ഹബിലേക്കുള്ള പ്രധാന യാത്രാമാര്‍ഗം 

ഈ പരിഷ്കാരം മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണെന്ന് കരുതരുത് . മുന്നോട്ട് ഒരിരുപത്തഞ്ച് മീറ്റര്‍ മാറി തൃപ്പൂണിത്തുറ റൂട്ടിലേക്ക് കടന്നാല്‍ മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ സ്വന്തം സ്ഥലമുണ്ട് . ഇതുവഴി ഹബിലേക്ക് സ്ഥിരം പാത നിര്‍മിച്ചാല്‍ അത് ഇപ്പോഴുള്ള ഗതഗാതകുരുക്കിനും പരിഹാരമാകും. മെട്രോ നിര്‍മാണം തുടങ്ങിയ ഘട്ടത്തില്‍ പുതിയ റോഡ് ഇതുവഴി നിര്‍മിക്കണമെന്ന് തീരുമാനമടുത്തിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ എളുപ്പപ്പണിയെന്നരീതിയില്‍  വില്ലേജ് ഒാഫിസിന് മുന്നിലൂടെ വഴിവെട്ടി തലയൂരുകയാണ്  ഡിഎംആര്‍സി. 

MORE IN CENTRAL
SHOW MORE