പാര്‍ട്ടി പ്രവര്‍ത്തകർക്ക് പ്രത്യേക യോഗ ക്ലാസ്സ്

yoga
SHARE

പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തി സി.പി.എമ്മും യോഗ നടത്തി. സി.പി.എം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് യോഗാഭ്യാസം അവതരിപ്പിക്കാന്‍ പാര്‍ട്ടി മുന്‍കയ്യെടുത്തത്. 

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഒരു മണിക്കൂര്‍ യോഗ. ഇരുപത്തിയാറ് യോഗാസനങ്ങളും സൂര്യനമസ്ക്കാരവും അവതരിപ്പിച്ചു. തൃശൂര്‍ തെക്കേഗോപുരനടയിലായിരുന്നു യോഗ പ്രദര്‍ശനം. ചേതന യോഗയുടെ നേതൃത്വത്തില്‍ പതിനാലു ജില്ലകളില്‍ നിന്നുള്ള സി.പി.എം. പ്രവര്‍ത്തകര്‍ യോഗയില്‍ അണിനിരന്നു. യോഗ ഒരു ശാസ്ത്രമാണെന്നു കായിക പരിശീലനത്തിന് ഉപകരിക്കുമെന്നും കോടിയേരി പറഞ്ഞു. 

യോഗാഭ്യാസം മുഴുവന്‍ വീക്ഷിച്ച കോടിയേരി  മുന്‍നിരയിലെ ഓരോരുത്തരേയും അഭിനന്ദിച്ചാണ് മടങ്ങിയത്. കോടിയേരിയും മന്ത്രി എ.സി.മൊയ്തീനും ഉള്‍പ്പെടെയുള്ളവര്‍ യോഗ പ്രദര്‍ശനം കണ്ടെങ്കിലും യോഗാഭ്യാസത്തിന് ഇറങ്ങിയില്ല. 

MORE IN CENTRAL
SHOW MORE