കാര്‍ട്ടൂണിസ്റ്റുകളുടെ കലാപ്രദര്‍ശനം ആരംഭിച്ചു

cartoonists-EXPO
SHARE

മലയാളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ കലാപ്രദര്‍ശനം തൃശൂരില്‍ തുടങ്ങി. കാര്‍ട്ടൂണ്‍- കലയും കലാപവും എന്ന പേരില്‍ കേരള ലളിത കലാ അക്കാദമിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത് 

മലയാള കാര്‍ട്ടൂണിന് നൂറ് വയസായി. ഈ സാഹചര്യത്തിലാണ് ലളിതകലാ അക്കാദമി പ്രദര്‍ശനം ഒരുക്കിയത്. പത്തൊന്‍പത് കാര്‍ട്ടൂണിസ്റ്റുകളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശനത്തില്‍ കാണാം. തേക്കിന്‍ക്കാട് മൈതാനത്ത് ഒരുക്കിയ പ്രത്യേക വേദിയിലാണ് പ്രദര്‍ശനം. സമകാലിക രാഷ്ട്രീയ ചിന്തകളാണ് കാര്‍ട്ടൂണിന്റെ മുഖ്യവിഷയം. പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ശില്‍പശാലയില്‍ നിരവധി കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്തു. അസഹിഷ്ണുത വ്യാപിക്കുന്ന ഇക്കാലത്ത് കാര്‍ട്ടൂണിന്റെ ചിന്തകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കലാകാരന്‍മാര്‍ പറയുന്നു. 

ക്യംപില്‍ രചിക്കുന്ന ചിത്രങ്ങള്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ പൊതു നിരത്തുകളില്‍ പ്രദര്‍ശിപ്പിക്കും. 

MORE IN CENTRAL
SHOW MORE