എൽഡിഎഫ് സർക്കാരിന്റെ രണ്ടാംഘട്ട പട്ടയമേള ഇടുക്കിയിൽ

idukki-mela
SHARE

ഇടുക്കി ജില്ലയിലെ അർഹതപ്പെട്ട മുഴുവൻ ഭൂരഹിതർക്കും എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഉറപ്പ്.  മൂന്ന് ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിലെ തടസങ്ങൾ നീക്കാൻ തയ്യാറാണെന്ന് മന്ത്രി എം.എം.മണിയും വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ രണ്ടാംഘട്ട പട്ടയമേളയിലായിരുന്നു മന്ത്രിമാരുടെ പ്രഖ്യാപനം.

 കുടിയേറ്റ കർഷകരുടെ അവകാശപോരാട്ടം നടന്ന അമരാവതിയിലായിരുന്നു എൽ ഡി എഫ് സർക്കാരിന്റെ രണ്ടാംഘട്ട പട്ടയമേളയുടെ ഉദ്ഘാടനം. മൂന്നിടങ്ങളിലായി നടക്കുന്ന പട്ടയമേളയിൽ 10842  പട്ടയങ്ങള)ണ് വിതരണം ചെയ്യുന്നത്. ഭൂമിയുടെ കൈമാറ്റം, മരം മുറിക്കുന്നതിലെ നിയന്ത്രണം, വായ്പയുമായി ബന്ധപ്പെട്ട ഉപാധികളും  പട്ടയങ്ങളിൽ നിന്ന് ഒഴിവാക്കി. 93ലെ വനഭൂമി ക്രമീകരണ റൂള്‍ പ്രകാരവും, 64ലെ ഭൂമി പതിവ് ചട്ടപ്രകാരവുമാണ് കുടിയേറ്റക്കാര്‍ക്ക് ഉപാധി രഹിത പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.  ഈ സർക്കാരിന്റെ കാലാവധി തീരും മുമ്പ് ഇടുക്കിയിലെ മുഴുവൻ പേർക്കും പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. 

ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, പഞ്ചായത്തുകളിലെ പത്ത് ചെയിന്‍ മേഖലകളിലകളിലെ ഏഴ് ചെയിന്‍ മേഖലകളിലുള്ളവര്‍ക്കും ഇത്തവണ പട്ടയം ലഭിക്കും. മൂന്ന് ചെയിൻ മേഖലയിലുള്ളവർക്ക് പട്ടയം നൽകുന്നതിൽ കെ എസ് ഇ ബിക്ക് എതിർപ്പുകളില്ലെന്ന് മന്ത്രി എം.എം.മണിയും വ്യക്തമാക്കി.  ഈ വർഷം തന്നെ രണ്ട് പട്ടയമേളകൾ നടത്തി പരമാവധി പടയങ്ങൾ വിതരണം ചെയ്യാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

MORE IN CENTRAL
SHOW MORE