എസ്ബിഐ ഗ്ലോബൽ എൻആർഐ സെന്റർ പ്രവർത്തനം തുടങ്ങി

sbi
SHARE

പ്രവാസി ഇന്ത്യക്കാർക്കുള്ള എല്ലാ ബാങ്കിങ് സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് എസ്ബിഐ ഗ്ലോബൽ എൻആർഐ സെന്റർ  കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ സെന്റർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഏറ്റവുമധികം പ്രവാസികളുടെ നിക്ഷേപമെത്തുന്നത് കേരളത്തിലായതിനാലാണ് ഗ്ലോബൽ എൻആർഐ സെന്റർ കൊച്ചിയിൽ തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പ്രവാസി ഇന്ത്യക്കാർക്കുള്ള ബാങ്കിങ് സേവനങ്ങൾ കേന്ദ്രീകൃതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ ഗ്ലോബൽ എൻആർഐ സെന്റർ കൊച്ചിയിൽ പ്രവത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കായി 5 പുതിയ സേവനങ്ങളാണ് എൻആർഐ ഗ്ലോബൽ സെന്റർ നൽകുക. വെൽത്ത് മാനേജ്മെന്റ്, എസ്ബിഐ ഇൻറലിജന്റ് അസിസ്റ്റ്, സൗജന്യ പോസ്റ്റ് ബോക്സ് സർവീസ്, എസ്ബിഐ മിംഗിൾ, യു.എസ് ഉപഭോക്താക്കൾക്ക് റെമിറ്റൻസ് സേവനം എന്നിവ ഗ്ലോബൽ എൻആർഐ സെന്ററിൽ ലഭിക്കും. 

എൻ.ആർ.ഐ ഇടപാടുകളിൽ സ്ഥിരതയാർന്ന വളർച്ച എസ്ബിഐക്കുണ്ടെന്ന് ഗ്ലോബൽ സെന്റർ ഉദ്ഘാടനം ചെയ്ത് ചെയർമാൻ രജനിഷ് കുമാർ പറഞ്ഞു. എസ്ബിഐയുടെ പ്രവാസി നിക്ഷേപങ്ങളിൽ 28 ശതമാനവും കേരള സർക്കിളിൽ നിന്നാണെന്നും 16 ലക്ഷം പ്രവാസി മലയാളികൾക്ക് എസ്ബിഐയിൽ അക്കൗണ്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  എസ്ബിഐയുടെ 16 സർക്കിളുകളിലായുള്ള 92 എൻആർഐ ശാഖകളാണ് പുതിയ സെന്ററിന് കീഴിൽ വരുക. നിലവിൽ എസ്ബിഐക്ക് 33 ലക്ഷം എൻആർഐ ഉപഭോക്താക്കളാണ് ഉള്ളത്.

MORE IN CENTRAL
SHOW MORE