പുലിപ്പേടിയിൽ പാലപ്പിള്ളി; പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ചു

leopard-issue-t
SHARE

തൃശൂർ പാലപ്പിള്ളിയിൽ പുലിയിറങ്ങി. രണ്ടു മാനുകളേയും പശുവിനേയും കൊന്ന പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ചു. 

തൃശൂർ പാലപ്പിള്ളി പത്തുമുറി സ്വദേശിനിയാണ് ശിവവൈഷ്ണ. പുലി ഇറങ്ങിയ ശേഷം സ്കൂളിൽ പോയിട്ടില്ല. വാൽപാറയിൽ നാലു വയസുകാരനെ പുലി പിടിച്ച വാർത്ത ടി.വിയിലും പത്രത്തിലും കണ്ടതിന്റെ ഓർമ മനസിലുണ്ട് . ശിവവൈഷ്ണയെപ്പോലെ നിരവധി കുട്ടികൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ്. ഇനി കുട്ടികൾ മാത്രമല്ല മുതിർന്നവരുടെ നെഞ്ചിലും തീയാണ്. കുട്ടികളെ എങ്ങനെ സ്കൂളിലേക്ക് വിടുമെന്നാണ് അമ്മമാരുടെ ചോദ്യം. 

നേരം ഇരുട്ടും മുമ്പേ വീടു പിടിക്കാനാണ് ഇവിടത്തുകാരുടെ ശ്രമം. പകലാണെങ്കില്‍ പുലിയെ അകലെ നിന്ന് കാണാം. രാത്രിയിലാണെങ്കില്‍ അതും കഴിയില്ല. കഴിഞ്ഞ ദിവസം പുലി പിടിച്ച പശുവിന്റേയും മാനുകളുടേയും ജഡാവശിഷ്ടങ്ങൾ പൊന്തക്കാട്ടിൽ കിടപ്പുണ്ട്. ചീഞ്ഞളിഞ്ഞ ഈ അവശിഷ്ടങ്ങൾ തിന്നാൻ പുലി വീണ്ടും വരുമെന്നാണ് കണക്കുകൂട്ടൽ. ഒരിക്കല്‍ ഇരയെ പിടിച്ചു കഴിഞ്ഞാല്‍ ആ സ്ഥലത്തേയ്ക്കു തന്നെ ഇരതേടി വരുമെന്ന പ്രതീക്ഷയിലാണ് കൂടു സ്ഥാപിച്ചത്. ഈ അവശിഷ്ടങ്ങളുടെ അടുത്ത് തന്നെയാണ് കൂട് സ്ഥാപിച്ചിട്ടുള്ളത് . 

MORE IN CENTRAL
SHOW MORE