വാൽപാറയിലെ കൊലയാളി പുള്ളിപ്പുലി കൂട്ടിലായി

lepord-caught-t
SHARE

വാൽപാറയിൽ നാലു വയസുകാരനെ കൊന്ന പുള്ളിപ്പുലി കൂട്ടിലായി. കുട്ടിയെ തട്ടിയെടുത്ത ഭാഗത്ത് സ്ഥാപിച്ച കൂട്ടിൽ ഇന്നു വെളുപ്പിനാണ് പുലി കുടുങ്ങിയത്. 

കൂട്ടിൽ നിന്ന് നാട്ടുകാർ ശബ്ദം കേട്ടത് ഇന്ന് വെളുപ്പിന്  . സമീപത്ത് ചെന്ന് നോക്കിയപ്പോൾ പുലി കുടുങ്ങിയെന്ന് വ്യക്തമായി. ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.  ശൗര്യം വിടാതെ കൂട്ടിനകത്തും പരക്കം പാഞ്ഞ പുലിയെ മയക്കുവെടി വച്ച് മയക്കി. നിലവിൽ സ്ഥാപിച്ച കൂട് മാറ്റരുതെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചു. മറ്റൊരു കൂട്ടിലേക്ക് പുലിയെ മാറ്റി ഉൾവനത്തിലേക്ക് കൊണ്ടു പോയി. കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ സിസിടിവി കാമറകളിൽ പുലിയുടെ ദൃശ്യം കുടുങ്ങിയിരുന്നു. ഒന്നിലധികം പുലികൾ ഉണ്ടെന്നാണ് നിഗമനം . ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്‌ . ഒരാഴ്ച മുമ്പാണ് നാലുവയസുകാരൻ സെയ്തിനെ പുലി കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചിരുന്നു. നൂറു കണക്കിന് തോട്ടം തൊഴിലാളികൾ കുടുംബസമേതം താമസിക്കുന്ന ഈ മേഖലയിൽ പുലിയുടെ ആക്രമണം പതിവായിട്ടുണ്ട്. വന്യ ജീവികളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. 

MORE IN CENTRAL
SHOW MORE