ടെക്സ്റ്റാഴ്സ് സ്റ്റാർട്ടപ് വീക്കെൻഡിൽ വൻ പങ്കാളിത്തം

texstars-startup-weekend
SHARE

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് പുതുദിശാബോധം നൽകാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ടെക്സ്റ്റാഴ്സ് ഒരുക്കിയ പരിപാടിക്ക് വൻ പങ്കാളിത്തം. സംസ്ഥാനത്തെ പുതിയ സ്റ്റാർ‍ട്ടപ്പുകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ഇതരസാധ്യതകളും തേടുന്നതാണ് പരിപാടി. 

ആശയങ്ങളും അഭിപ്രായങ്ങളുമായെത്തിയ സംരംഭകർ , വിദ്യാർഥികൾ , ഡിസൈനർമാർ തുടങ്ങി ഭിന്ന മേഖലകളിൽപ്പെട്ടവരാണ് ടെക്സ്റ്റാഴ്സ് സ്റ്റാർട്ടപ് വീക്കെൻഡിൽ പങ്കെടുക്കുന്നത്. സ്റ്റാർട്ടപ്പുകൾ ആശയതലത്തിൽനിന്ന് വികസിപ്പിച്ചെടുക്കാനും, നിലനിൽക്കുന്നവ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനും പുതിയ മുഖങ്ങളെ കണ്ടെത്താനും പരസ്പരം കൈകോർക്കാനുമെല്ലാം ഒരു കുടക്കീഴിൽ അവസരമുണ്ടെന്നതാണ് പരിപാടിയുടെ പ്രത്യേകത. 

ടെക്സ്റ്റാഴ്സ് സ്റ്റാർട്ടപ്പ് വീക്കെൻഡ് എന്നപേരില്‍ 150 രാജ്യങ്ങളിൽ പ്രതിവർഷം ആയിരം പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലും ഇതിന് അവസരമുണ്ടായത്. വിവിധ മേഖലകളിൽനിന്നുള്ള നൂറ്റിപ്പത്ത് പേരാണ് കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്തത്. 

MORE IN CENTRAL
SHOW MORE