മനോരമ ചെസ്: വിനയ് തോമസ് ഏബ്രഹാം ജേതാവ്

manorama-chess
SHARE

മലയാള മനോരമ ഏകദിന പ്രൈസ് മണി ചെസ് ടൂർണമെന്റിൽ അണ്ടർ 18 വിഭാഗത്തിൽ കളമശേരി രാജഗിരി എച്ച്എസ്എസിലെ വിനയ് തോമസ് ഏബ്രഹാം ജേതാവായി. 15 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തിൽ പള്ളുരുത്തി സെന്റ് അലോഷ്യസ് കോൺവന്റ് സ്കൂളിലെ ബ്രൈറ്റ്ലി എം. സുനിൽ കുമാറും, 12 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തിൽ തേവക്കൽ വിദ്യോദയ സ്കൂൾ വിദ്യാര്‍ഥി കെ. സിദ്ധാർഥും ഒൻപത് വയസില്‍ താഴെയുള്ളവരില്‍ ചെമ്പുമുക്ക് അസ്സീസി വിദ്യാനികേതനിലെ സാന്ദ്ര നായരും വിജയിച്ചു. നാനൂറോളം ചെസ് പ്രതിഭകൾ മൽസരിച്ചു. ആദ്യ പത്തു സ്ഥാനക്കാർക്ക് 40,000 രൂപയുടെ കാഷ് അവാർഡുകൾ സമ്മാനിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ ആർ. രാജീവ്, സ്പെഷൽ കറസ്പോണ്ടന്റ് ആന്റണി ജോൺ എന്നിവർ സമ്മാനദാനം നിർവഹിച്ചു. 

MORE IN CENTRAL
SHOW MORE