മറയൂര്‍ ചന്ദനലേലത്തിന് തുടക്കമായി

marayur
SHARE

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന വനംവകുപ്പിന്‍റെ മറയൂര്‍ ചന്ദനലേലത്തിന് തുടക്കമായി. ആദ്യ ദിനത്തില്‍ 16 കോടി രൂപയുടെ ചന്ദനം വിറ്റഴിച്ചു. ക്ഷേത്രങ്ങളും ആയുര്‍വേദ കമ്പനികളും ഉള്‍പ്പെടെ 22സ്ഥാപനങ്ങളാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നത്. 15വിഭാഗങ്ങളിലായി 77ടണ്‍ ചന്ദനമാണ് ഇത്തവണ ലേലത്തിനായി വനംവകുപ്പ് തയ്യാറാക്കിയത്. 

രാവിലെ നടന്ന ഒന്നാംഘട്ട ലേലത്തില്‍ 20ടണ്‍ ചന്ദനവും ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാംഘട്ടത്തില്‍ 19 കിലോ ചന്ദനവും വിറ്റഴിച്ചു. പതിനാറ് കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. മറയൂര്‍ ചന്ദനം നിയമപരമായി സ്വന്തമാക്കാനുള്ള ഏക അവസരമാണ് മറയൂരില്‍ നടക്കുന്ന ചന്ദനലേലം. കഴിഞ്ഞ ജൂലൈയില്‍ നടന്ന ലേലത്തില്‍ 

ഏറ്റവും കൂടതല്‍ വില ലഭിച്ചത് ചൈനാബുദ്ധ ഇനത്തില്‍പ്പെട്ട ചന്ദനത്തിനാണ്. ഒരു കിലോ ചന്ദനത്തിന് നികുതിയടക്കം 20,500 രൂപ. കഴിഞ്ഞ തവണ ലേലത്തില്‍ വെച്ച 69 ടണ്‍ ചന്ദനത്തില്‍ 22 ടണ്‍ മാത്രമാണ് വിറ്റഴിച്ചു. പതിനൊന്ന് കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇത്തവണ റെക്കോര്‍ഡ് കളക്ഷന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വനംവകുപ്പ്. 

ഇ ലേലത്തിന്റെ ചുമതല കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.എസ്.ടി.സി കമ്പനിക്കാണ്. രജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്തിന്‍റെ എവിടെയിരുന്നു വേണമെങ്കിലും ലേലത്തില്‍ പങ്കെടുക്കാം. ക്ഷേത്രങ്ങള്‍ക്ക് കൂടുതല്‍ താല്പര്യമുള്ള ക്ലാസ് 6 വിഭാഗത്തില്‍പ്പെടുന്ന ബഗ്രിദാദ് ചന്ദനം 19 ടണ്‍ ലേലത്തിന് വച്ചിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE