എട്ടു അധ്യാപികമാരെ പിരിച്ചുവിട്ടു; തൃശൂരിൽ സത്യഗ്രഹ സമരം പത്തുദിവസം പിന്നിട്ടു

teachers-strike
SHARE

തൃശൂർ പോട്ടോർ ഭാരതീയ വിദ്യാഭവൻ സ്കൂളില്‍ എട്ടു അധ്യാപികമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യഗ്രഹ സമരം പത്തുദിവസം പിന്നിട്ടു. കലക്ടര്‍ ചെയര്‍മാനായ സ്കൂളിന്റെ നിലപാടിന് എതിരെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ , പ്രൊബേഷന്‍ സമയത്ത് അധ്യാപകരെ പിരിച്ചുവിടാന്‍ അധികാരമുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. 

തൃശൂർ പോട്ടോറിലുള്ള ഭാരതീയ വിദ്യാഭവൻ സ്കൂളിലെ എട്ട് അധ്യാപികമാരെ കഴിഞ്ഞ ഏപ്രിലിലാണ് മാനേജ്മെന്‍റ് പിരിച്ചുവിട്ടത്. അധ്യാപകരുടെ എണ്ണം ആവശ്യത്തിലധികമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അടുത്ത അധ്യയന വർഷം അവസരം നൽകുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. ഇവര്‍ക്കു പകരം താൽക്കാലിക അധ്യാപകരെ നിയമിച്ചതോടെ നാല് അധ്യാപികമാർ സ്കൂളിന‍് സമീപം കുടിൽ കെട്ടി സത്യഗ്രഹ സമരം തുടങ്ങി. 

സ്കൂളിന്‍റെ ചെയർമാനായ ജില്ലാ കലക്ടർക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അധ്യാപകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം വ്യാപകമാണ്. പിന്തുണയുമായി വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമാർച്ച് നടത്തി. നിയമപരമായാണ് അധ്യാപകരെ ഒഴിവാക്കിയതെന്നും പ്രൊബേഷൻ കാലയളവിൽ നടപടിയെടുക്കാൻ മാനേജ്മെന്‍റിന് അധികാരമുണ്ടെന്നുമാണ് സ്കൂൾ അധികൃതരുടെ വാദം. 

MORE IN CENTRAL
SHOW MORE