തിരക്കില്‍ കുരുങ്ങി കൊച്ചി നഗരം

Thumb Image
SHARE

തിരക്കില്‍ കുരുങ്ങി കൊച്ചി നഗരം. വൈറ്റിലയിലെ മേല്‍പാല നിര്‍മാണത്തിനൊപ്പം സമ്മേളനത്തിരക്കുകൂടിയായതോടെ നഗരം ഗതാകതക്കുരുക്കിലമര്‍ന്നു. വൈറ്റിലയിലും കുണ്ടന്നൂരിലും കിലോമീറ്ററുകള്‍ നീണ്ട വാഹനങ്ങളുടെ നിരയാണ്. നീട്ടി ഹോണ്‍മുഴക്കാമെന്നേയുള്ളൂ. തലങ്ങും വിലങ്ങും കുരുങ്ങിയതിനാല്‍ ഒരടിപോലും നീങ്ങില്ലെന്ന് ഉറപ്പ്. 

വലിയ ട്രാഫിക് നിയന്ത്രണങ്ങളെല്ലാം പറഞ്ഞ് തുടങ്ങിയ വൈറ്റിലയിലെ മേല്‍പാല നിര്‍മാണം എല്ലാ പ്രതീക്ഷകളും തകര്‍ത്തു. രാവിലയും വൈകിട്ടും മണിക്കൂറുകള്‍ കാത്തു കിടക്കണം സിഗ്നല്‍ കടക്കാന്‍. നിര്‍മാണത്തിനായി കെട്ടിത്തിരിച്ച ബാരിക്കേഡിന്‍റെ വിസ്തൃതി കൂട്ടിയതോടെ പലയിടത്തും ഒരുവരി ഗതാഗതം മാത്രം. 

കൂനിന്‍മേല്‍ കുരുവായി ഡോക്ടര്‍മാരുടെ സമ്മേളനവും സിപിഎം ജില്ലാ സമ്മേളനവും. കുണ്ടന്നൂരില്‍ നടക്കുന്ന ഡോക്ടര്‍മാരുടെ സമ്മേളനത്തിലേക്കുള്ള വാഹനപ്രവാഹം ജംക്‌ഷനെ ദിവസം മുഴുവന്‍കുരുക്കി. തേവര-മരട് ഭാഗത്തേക്കുള്ള റോഡിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. ജില്ലയുടെ വിവിധ നിന്ന് സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനെത്തിയ വാഹനങ്ങളുടെ നിരകൂടിയായതോടെ നഗരം ഏതാണ്ട് സ്തംഭിച്ച നിലയിലാണ്.

MORE IN CENTRAL
SHOW MORE