കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പള്ളിക്ക് പുതിയ മുഖം

martha-mariam-forane-church
SHARE

ഇന്ത്യയില്‍ ഏറ്റവുമധികം കുടംബങ്ങളുള്ള കുറവിലങ്ങാട് ദേവാലയത്തിന് പുതിയ മുഖം. ക്രൈസ്തവ സഭയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള പള്ളിയുടെ നവീകരണം അഞ്ച് പതിറ്റാണ്ടുകള്‍ക്കുശേഷമാണ് നടക്കുന്നത്. നവീകരിച്ച ദേവാലയത്തിന്‍റെ വെഞ്ചിരിപ്പ് കര്‍മം ഞായറാഴ്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. 

മൂവായിരത്തിത്തൊണ്ണൂറ്റിയാറ് കുടംബങ്ങളിലായി പതിനാറായിരത്തോളം വരുന്ന വിശ്വാസി സമൂഹം ഉള്‍ക്കൊള്ളുന്നതാണ് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പള്ളി. പതിനാറര കിലോമീറ്ററോളം പ്രദേശമാണ് ഫോറോനായ്ക്ക് കീഴില്‍ വരുന്നത്. എ.ഡി നൂറ്റിയഞ്ചില്‍ സ്ഥാപിതമായ ദേവാലയം ഭാരത സഭയുടെ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്. ഏറെ പ്രസിദ്ധമാണ് ഇവിടുത്തെ മൂന്നുനോമ്പ് തിരുനാളും കപ്പല്‍ പ്രദക്ഷിണവും. 

പാരമ്പര്യവും ചരിത്രവും ഇഴചേരുന്ന ദേവാലയം പുതുമോടിയുടെ പ്രൗഡിയിലാണ്. അള്‍ത്താരയിലെ പെയിന്‍റിങുകളും കൊത്തുപണികളും തന്നെയാണ് പ്രധാന ആകര്‍ഷണം. ഗ്ലാസ് മൊസൈക്കില്‍ തീര്‍ത്ത മാതാവിന്‍റെ കിരീട ധാരണ ചിത്രവും മനസു നിറയ്ക്കുന്ന കാഴ്ചയാണ്.സീലിങ്ങുകളുെട മനോഹാരിത വര്‍ധിപ്പിച്ച് വൈദ്യുതി വിളക്കുകളും കൂറ്റന്‍ ഫാനുകളും. വിശ്വാസി സമൂഹത്തിന് പ്രാര്‍ഥിക്കാനുള്ള അയ്യായിരത്തി എഴുന്നൂറടിയോളം ഭാഗം തേക്കിന്‍തടിയില്‍ പാനല്‍ ചെയ്തിരിക്കുന്നു. ഇടവകയിലെ ഇരുപത്തിയെട്ട് കുടുംബങ്ങളില്‍ നിന്നാണ് ഇതിനാവശ്യമായ ഇരുപത്തൊയമ്പത് തേക്കിന്‍ തടികള്‍ ലഭിച്ചത്. ദേവാലയത്തിനുള്ളില്‍ ഇരുഭാഗത്തുമായി തടിയില്‍ കൊത്തുപണികളോടുകൂടി തീര്‍ത്ത സീലിങ്, ജനാലചില്ലുകളില്‍ മനോഹരമായ ഗ്ലാസ് പെയിന്‍റുങ്ങുകള്‍ എല്ലാം മനസുനിറയ്ക്കുന്ന പുത്തന്‍ കാഴ്ചകള്‍ വിശ്വാസി സമൂഹത്തിന് ഒരു പുതിയ ആത്മീയ അനുഭവം നല്‍കുകയാണ് ദേവാലയ നവീകരത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് 

പള്ളിയോട് ചേര്‍ന്നുള്ള അത്ഭുത ഉറവയുടെ നവീകരണവും പുരോഗമിക്കുകയാണ്. ഏകദേശം രണ്ടുകോടിയോളമാണ് ചെലവു വന്നത്. വികാരിയച്ചനു പുറമെ സഹ വൈദികരുടെയും കമ്മറ്റിയംഗങ്ങളുടെയും മൂന്നുമാസത്തെ അത്യധ്വാനമാണ് ഫല പ്രാപ്തിയിലേക്കെത്തുന്നത്. മൂന്നു നോമ്പ് തിരുനാളിന്‍റെ കൊടിയേറ്റു ദിനമായ ഞായറാഴ്ച സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‌ ജോര്‍ജ് ആലഞ്ചേരി ദേവാലയത്തിന്‍റെ വെഞ്ചിരിപ്പു കര്‍മം നിര്‍വഹിക്കും

MORE IN CENTRAL
SHOW MORE