നിറ്റാ ജലാറ്റിന്‍ സമരക്കാര്‍ക്കെതിരെ വീണ്ടും പൊലീസ് കേസ്

nitta-gelatin
SHARE

കൊരട്ടി നിറ്റാജലാറ്റിന്‍ സമരക്കാര്‍ക്കെതിരെ വീണ്ടും പൊലീസ് കേസ്. കാല്‍ലക്ഷം രൂപയുടെ ബോണ്ടുമായി ഇന്ന് ആര്‍.ഡി.ഒ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. എന്നാല്‍ , ജാമ്യമെടുക്കാതെ ജയിലില്‍ പോകാനാണ് സമരക്കാരുടെ തീരുമാനം. 

കൊരട്ടിയിലെ നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ കഴിഞ്ഞ ഏഴു വര്‍ഷമായി നാട്ടുകാര്‍ സമരത്തിലാണ്. ഈ സമരസമിതിയുടെ മൂന്നു നേതാക്കള്‍ക്കെതിരെയാണ് പുതിയ കേസ്. നാട്ടില്‍ നിരന്തരം ശല്യമുണ്ടാക്കുന്ന ആളുകള്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണിത്. ഇന്ത്യന്‍ ശിക്ഷാനിയം നൂറ്റിയേഴ്. കാല്‍ ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവുമായി ആര്‍.ഡി.ഒ മുമ്പാകെ ഹാജാരാകാനാണ് നിര്‍ദ്ദേശം. സമരക്കാരെ തുരത്താന്‍ പൊലീസ് ചമച്ച കള്ളക്കേസില്‍ ജാമ്യമെടുക്കേണ്ടെന്നാണ് തീരുമാനം. ആര്‍.ഡി.ഒയ്ക്കു മുമ്പാകെ ഇന്നു ഹാജരാകും. ജാമ്യമില്ലെങ്കില്‍ ജയിലില്‍ പോകും. 

നിരവധി നാട്ടുകാര്‍ക്കൊപ്പം സമരക്കാര്‍ ആര്‍.ഡി.ഒയുടെ മുമ്പില്‍ ഹാജരാകുമ്പോള്‍ ക്രമസമാധാന പ്രശ്നം ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. അതേസമയം, റിമാന്‍ഡിലായാല്‍ നിറ്റാ ജലാറ്റിന്‍ കമ്പനി നാട്ടുകാര്‍ ഉപരോധിക്കും. സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സമരക്കാര്‍ക്കെതിരെ നേരത്തെ പലതവണ പൊലീസ് കേസെടുത്തിട്ടുണ്ട്. കമ്പനിയെ സഹായിക്കാന്‍ സമരക്കാരെ പൊലീസ് വേട്ടയാടുന്നുവെന്നാണ് ആക്ഷേപം. 

MORE IN CENTRAL
SHOW MORE