നിറ്റാജലാറ്റിന്‍ സമരസമിതിയുടെ നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു

Thumb Image
SHARE

കാതിക്കുടം നിറ്റാജലാറ്റിന്‍ സമരസമിതിയുടെ മൂന്നു നേതാക്കള്‍ക്കും തൃശൂര്‍ സബ് കോടതി ജാമ്യം അനുവദിച്ചു. കാല്‍ ലക്ഷം രൂപയുടെ ബോണ്ടു ഹാജരാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞതോടെ നേതാക്കള്‍ സ്വന്തംജാമ്യത്തിലിറങ്ങി. 

നാട്ടില്‍ സ്ഥിരം പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ പൊലീസ് ചാര്‍ത്താറുള്ള നൂറ്റിയേഴു വകുപ്പിട്ടാണ് കാതിക്കുടം നിറ്റാജലാറ്റിന്‍ സമരക്കാരെ പൊലീസ് കുടുക്കിയത്. ഈ വകുപ്പുപ്രകാരം കേസെടുത്താല്‍ പിന്നെ, മറ്റെന്തിലും കുഴപ്പം നാട്ടിലുണ്ടാക്കിയാല്‍ ജാമ്യം കിട്ടില്ല. കാല്‍ലക്ഷം രൂപയുടെ ബോണ്ടു ഹാജരാക്കിയാല്‍ ജാമ്യം നല്‍കാമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, സമരക്കാര്‍ക്കെതിരെ ചാര്‍ത്തിയ കേസ് കമ്പനിയുടെ സ്വാധീനത്തിന്റെ ഫലമാണെന്ന് നേതാക്കള്‍ക്കു വേണ്ടി അഭിഭാഷകന്‍ വാദിച്ചു. മാലിന്യം തള്ളി ചാലക്കുടി പുഴ നശിപ്പിക്കുന്ന കമ്പനിക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ഏഴു വര്‍ഷമായി കൊരട്ടി കാതിക്കുടം നിറ്റജലാറ്റിന്‍ കമ്പനിക്കു മുമ്പില്‍ നാട്ടുകാര്‍ സമരത്തിലാണ്. ഗുളികയുടെ കവര്‍ നിര്‍മിക്കാന്‍ വേണ്ട ഉല്‍പന്നമാണ് ഈ കമ്പനിയില്‍ ഉല്‍പാദിപ്പിക്കുന്നത്. എല്ലിന്റെ പൊടിയില്‍ നിന്ന് ഇവ ഉല്‍പാദിപ്പിച്ച ശേഷം മാലിന്യം തള്ളുന്നത് ചാലക്കുടി പുഴയിലേക്കാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

MORE IN CENTRAL
SHOW MORE